തിരുവല്ല : വിദ്യാഭ്യാസത്തിന്‍റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് – റീജൺ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ അറിവ് നേടുന്നതോടൊപ്പം അന്തസ്സും സംസ്കാരവും നഷ്ടപെട്ട് പോകാതെ, തോൽവിക്ക് മുമ്പിൽ പതറാതെ വിജയത്തിൽ നിഗളിക്കാത്തവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകി.
വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, മുൻ സബ്- റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞുംമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ അഡ്വ.നിതിൻ കടവിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് ഇ.എ ഏലിയാസ്, പി.ഡി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, സിവിൽ സർവീസ് റാങ്ക് ജേതാവ് നെവിൻ കുരുവിള തോമസ്, മത്തായി കെ. ഐപ്പ്, കുര്യൻ ചെറിയാൻ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. സബ് റീജൺ പരിധിയിലുള്ള വൈ.എം.സി.എ കളിൽ നിന്ന് വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും മറ്റ് പ്രതിഭാശാലികളേയുമാണ് മെറിറ്റ് ഈവനിംഗിൽ ആദരിച്ചത്.