Saturday, September 14, 2024
Homeകേരളംഎലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഹോട്‌സ്‌പോട്ട് ആയിട്ടുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പനി രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വെള്ളംകെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. രോഗം വന്നയാളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രദ്ധിക്കണം. കൊതുക്കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കണമെന്നും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍
പ്രദേശം, വാര്‍ഡ് എന്ന ക്രമത്തില്‍
പത്തനംതിട്ട നഗരസഭ – 7, 8, 10
പന്തളം നഗരസഭ – 24, 29, 32
മലയാലപ്പുഴ – 8,9
കൂടല്‍ – 16
തണ്ണിത്തോട്- 8
പള്ളിക്കല്‍- 16, 23
ഏനാദിമംഗലം – 5, 6, 13
കോന്നി- 12
ചിറ്റാര്‍- 13
സീതത്തോട്- 8, 13

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments