Thursday, December 26, 2024
Homeകേരളംവാഹന പരിശോധനയ്‌ക്കിടെ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസ് : കൂട്ടാളിയും പിടിയിൽ

വാഹന പരിശോധനയ്‌ക്കിടെ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസ് : കൂട്ടാളിയും പിടിയിൽ

പാലക്കാട്‌ –പാലക്കാട് തൃത്താലയില്‍ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പൊലീസ് പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണ് തൃശ്ശൂരില്‍ നിന്ന് തൃത്താല പൊലീസ് പിടികൂടിയത്.

എസ്‌ഐയെ വാഹനം ഇടിച്ചു വീഴ്ത്തിയ ഞങ്ങാട്ടിരി സ്വദേശി അലന്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. ഇരുവരെയും ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ അര്‍ധരാത്രിയോടെ തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തവെയാണ്              വള്ളിയാങ്കല്ലില്‍ സംശയാസ്പദമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ട് പോയി എസ്‌ഐയെ ഇടിച്ചു വീഴ്‌ത്തി. എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments