തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വാഴച്ചാല്‍ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവില്‍ ആയിരുന്നു സംഭവം. ഇന്നലെ രാത്രി കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു.
രാവിലെ പ്രദേശവാസികള്‍ എത്തി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത് എന്നാണ് പ്രാഥമിക വിവരം.ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.