മലപ്പുറം: തിരൂർ തുഞ്ചൻ ട്രസ്‌റ്റ് തിങ്കളാഴ്‌ച ചേർന്ന ട്രസ്‌റ്റ് ജനറൽ ബോഡി ഏകകണ്‌ഠമായാണ് വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.
കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റാണ് വൈശഖാൻ. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻനമ്പ്യാർ സ്മാരകം ചെയർമാൻ, കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം , ജനറൽ കൗൺസിൽ അംഗം, നിർവ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മനാടായ തിരൂരിലെ തുഞ്ചൻ പറമ്പ് മൈതാനത്താണ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് റിസർച്ച് സെൻ്റർ സ്ഥിതി ചെയ്യുന്നത്.
വൈശാഖൻ എന്നത് തൂലികനാമമാണ്. എം കെ ഗോപിനാഥൻ നായർ എന്നതാണ് യഥാർഥ നാമം. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.