Saturday, October 5, 2024
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല: ഗ്രാമിന് 7120 രൂപയും ഒരു പവന് 56,960 രൂപയുമാണ്

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല: ഗ്രാമിന് 7120 രൂപയും ഒരു പവന് 56,960 രൂപയുമാണ്

സംസ്ഥാനത്തു പൊന്നിൽ വില ഇപ്പോൾ പൊള്ളും വിലയായി മാറിയിരിക്കുകയാണ്. ദിനംപ്രതി റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വര്‍ണ്ണവില. ഇന്നത്തെ വിപണി വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 56,960 രൂപയാണ്, ഗ്രാമിന് 7120 രൂപയും.40 രൂപകൂടി വർദ്ധിച്ചാൽ പവൻ്റെ വില 57,000ലെത്തും.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിക്കുകയാണ്. സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയര്‍ന്നത്. ഇപ്പോൾ ഒക്ടോബറിലും സ്വർണ്ണവിലയുടെ കുതിപ്പ് തുടരുകയാണ്.ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ സ്വർണവില.

ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments