ട്രെയിനുകളിലെ തേർഡ് എ.സി ഇക്കോണമി ക്ളാസിലെ ടിക്കറ്റ് നിരക്ക് കുറച്ചു.ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.നേരത്തെ ബുക്ക് ചെയ്തവർക്ക് കൗണ്ടറുകളിൽ നിന്ന് അധികം നൽകിയ പണം തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഏഴ് ശതമാനത്തോളം തുകയാണ് മടക്കിക്കിട്ടുക.
തേർഡ് എ.സി കോച്ചുകളിൽ കൂടുതൽ സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള കോച്ചുകളാണ് തേർഡ് എ.സി ഇക്കോണമി. 2021സെപ്തംബർ മുതലാണ് ഈ സംവിധാനം വന്നത്. അന്ന് പുതപ്പ് നൽകിയിരുന്നില്ല. 2022 ഏപ്രിൽ മുതൽ പുതപ്പ് നൽകുകയും ടിക്കറ്റ് നിരക്ക് സാധാരണ തേർഡ് എ.സി നിരക്കിനോട് തുല്യമാക്കുകയും ചെയ്തു. അതാണ് ഇപ്പോൾ കുറച്ചത്. ലിനൻ പുതപ്പ് നൽകുന്നത് തുടരുമെന്ന് റെയിൽവേ അറിയിച്ചു.