തൃശൂർ —സഹോദരന്‍റെ മണ്ഡലത്തില്‍ യുഡിഎഫിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി പ്രചാരണം ഊര്‍ജിതമാക്കി പത്മജ വേണുഗോപാല്‍. കെ.മുരളീധരനെ തൃശൂരില്‍ കുരുതി കൊടുക്കാന്‍ കൊണ്ടുപോയതാണെന്ന് പ്രഖ്യാപിച്ച പത്മജ , എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
റോഡ് ഷോക്ക് പിന്നാലെ വേദിയിലെത്തിയ പത്മജ വേണുഗോപാല്‍ കെ. മുരളീധരനെയും യൂത്ത് കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു. കെ. മുരളീധരന്‍ വടകരയില്‍ വികസനം കൊണ്ടുവരാതിരുന്നത് വട്ടിയൂര്‍ക്കാവ് മനസില്‍കണ്ടാണ്. മുരളീധരനെ വടകരയില്‍ നിന്ന് തൃശൂരിലേയ്ക്ക് കൊണ്ടുപോയത് കുരുതികൊടുക്കാനാണെന്നും പത്മജ .തൃശൂര്‍ കരുണാകരനെയും മക്കളെയും രക്ഷപ്പെടുത്തിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വടകരയില്‍ സജീവ പ്രചാരണം നടത്തുന്നത് പാലക്കാട് സീറ്റ് മനസില്‍ കണ്ടാണ്. പ്രഫുല്‍ കൃഷ്ണയുടെ വിജയം ഉറപ്പാക്കാന്‍ ഇനിയും വരുമെന്നും പത്മജ .