Tuesday, June 24, 2025
Homeകേരളംപുതുതായി ആരംഭിക്കുന്ന മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല"

പുതുതായി ആരംഭിക്കുന്ന മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല”

മലപ്പുറം:മലപ്പുറം ജില്ലക്കാർ വര്‍ഷങ്ങളായി കാത്തിരുന്ന ട്രെയിന്‍ അനുവദിച്ചപ്പോള്‍ സ്റ്റോപ്പില്ല.  പ്രതിവാര ട്രെയിനായാണ് മംഗളൂരു -രാമേശ്വരം ട്രെയിനാണ് റെയില്‍വേ പുതുതായി അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ മാത്രം ഈ ട്രെയിനിന് സ്റ്റോപ്പില്ല. ട്രെയിന്‍ പോകുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ സ്റ്റോപ്പുണ്ട്. എന്നാല്‍, മലപ്പുറം ജില്ലയില്‍ കൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഈ ട്രെയിനിന് സ്റ്റോപ്പുകളില്ല. 2015 ലാണ് ട്രെയിനിനായി ശുപാര്‍ശ നടത്തിയത്. ഈ ട്രെയിൻ അനുവദിക്കുകയാണെങ്കിൽ തിരൂരിലും കുറ്റിപ്പുറത്തും സ്റ്റോപ്പ് നൽകണമെന്ന് ജില്ലയിൽനിന്നുള്ള എംപിമാരായ ഇടി മുഹമ്മദ് ബഷീറും എംപി അബ്ദുസ്സമദ് സമദാനിയും കഴിഞ്ഞ പാലക്കാട് റെയിൽവേ ഡിവിഷൻ യോഗത്തിലും ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട് ഡിവിഷൻ ഈ ശുപാർശ ബോർഡിലേക്ക് നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യം അവഗണിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻചത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നൽകാനാണ് റെയിൽവേ ബോർഡ് തീരുമാനം. തീര്‍ഥാടനമാണ് പ്രതിവാര സര്‍വീസായ മംഗളൂരു – രാമേശ്വരം എക്സ്പ്രസിന്‍റെ പ്രധാന ലക്ഷ്യം. രാമേശ്വരം, പഴനി, മധുര, ഏർവാഡി എന്നീ തീര്‍ഥാന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്ക് ഈ ട്രെയിന്‍ പ്രയോജനപ്പെടും.

പ്രസിദ്ധമായ തിരുമാന്ധാംകുന്ന്, കാടാമ്പുഴ, തൃപ്രങ്ങോട്, തിരുനാവായ, ആലത്തിയൂർ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്

സമയക്രമം

നിയാഴ്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30 ന് പുറപ്പെടുന്ന ട്രെയിന്‍ (16622) ‍‍ഞായറാഴ്ച രാവിലെ 11.45 ന് രാമേശ്വരത്തെത്തും. തിരിച്ച് ട്രെയിന്‍ (16621) ‍ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 5.50 ന് മംഗളൂരുവിലെത്തും. ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ