Friday, January 17, 2025
Homeകേരളംപ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന്

പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന്

പത്തനംതിട്ട:പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ ലേഖകനും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.

ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. കേരള സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ എം.എയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം 1993 -ൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ആരംഭിച്ചു.

1995-ൽ മംഗളം ദിനപത്രത്തിൽ പത്രാധിപ സമിതി അംഗമായി. കടവനാട് കുട്ടി കൃഷ്ണൻ അവാർഡ്, സംസ്ഥാന മാധ്യമ പുരസ്ക്കാരം, സംസ്ഥാന സർക്കാരിന്‍റെ ജൈവ വൈവിധ്യ ബോർഡ് അവാർഡ്, ഫാ. കൊളമ്പിയർ അവാർഡ്, വി.കെ കൃഷ്ണമേനോൻ പുരസ്ക്കാരം, വിവേകാനന്ദ വിശ്വകീർത്തി പുരസ്കാരം , കേരള ശബ്ദം കൃഷ്ണസ്വാമി പുരസ്ക്കാരം, എറണാകുളം പ്രസ് ക്ലബിന്‍റെ സി.വി പാപ്പച്ചൻ അവാർഡ്, അക്ഷര ശ്രീ പുരസ്കാരം, ജനകീയ സമിതി മാധ്യമ അവാർഡ് എന്നിവ അടക്കം 23ൽ പരം പുരസ്ക്കാരങ്ങൾ ലഭിച്ചു. പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീ നിലയത്തിൽ ശ്രീലതയാണ് ഭാര്യ. മകൾ ഗംഗ (യു.കെ).2024 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി.തമ്പി പതിനൊന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും.

സാം ചെമ്പകത്തിൽ കേരളകൗമുദി ( 2022 ), ബിജു കുര്യൻ ദീപിക ( 2023 ) എന്നിവർ ആയിരുന്നു മുൻ വർഷങ്ങളിലെ പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാര ജേതാക്കൾ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments