Monday, November 25, 2024
Homeകേരളംപത്തനംതിട്ടയിലെ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം ഏക അധ്യാപിക എത്താത്തതിനെ തുടർന്നു മുടങ്ങി

പത്തനംതിട്ടയിലെ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം ഏക അധ്യാപിക എത്താത്തതിനെ തുടർന്നു മുടങ്ങി

പത്തനംതിട്ട— പത്തനംതിട്ടയിൽ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി. തിരുവല്ല ഗവ.പ്രീ പ്രൈമറി സ്കൂളിലാണ് പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾക്ക് നിരാശയായത്. ഏകാധ്യാപിക വിദ്യാലയമായ ഇവിടെ പുതുതായി നിയമം ലഭിച്ച അധ്യാപിക എത്താത്തതാണ് കാരണം. നിയമനത്തിന്റെ എഴുത്തു കുത്തുകൾക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിൽക്കുകയാണെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം. 27 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് പ്രവേശനോത്സവം മുടങ്ങിയത്.

എറണാകുളത്താണ് സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു ഉദ്ഘാടനം. വിദ്യാർത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വർഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികൾക്ക് നൽകാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കുരുന്നുകളെ വരവേൽക്കുമ്പോഴാണ് തിരുവല്ലയിലെ ​സർക്കാർ സ്കൂൾ മാത്രം കുട്ടികളെ നിരാശരാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments