Friday, October 18, 2024
Homeകേരളംപത്തനംതിട്ടയിൽ പാട്ടിന് ശബ്ദം കൂടിയതിന് അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ പാട്ടിന് ശബ്ദം കൂടിയതിന് അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട —  പത്തനംതിട്ട ഇളമണ്ണൂരിൽ ഇന്നലെ രാത്രി പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ.  ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ എന്നയാളെയാണ് ആക്രമിച്ചത്.

കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയല്‍വാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments