Saturday, December 21, 2024
Homeകേരളംഞാവല്‍പ്പഴം "ചില്ലറയ്ക്ക് "കിട്ടില്ല :കിലോ 400

ഞാവല്‍പ്പഴം “ചില്ലറയ്ക്ക് “കിട്ടില്ല :കിലോ 400

പണ്ട് തൊടികളില്‍ നിറയെ ഉണ്ടായിരുന്ന ഞാവല്‍ മരങ്ങള്‍ കാഴ്ച വസ്തുക്കളായി പരിണമിച്ചതോടെ കേരളത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്ന പഴവര്‍ഗമായി ഞാവല്‍പ്പഴം മാറി . ഞാവല്‍പ്പഴം ഇപ്പോള്‍ വരുന്നത് അന്യ സംസ്ഥാനത്ത് നിന്നും ആണ് .

കേരളത്തില്‍ പ്രത്യേക സീസണില്‍ മാത്രം ആണ് ഞാവല്‍പ്പഴം വില്‍പ്പന . കിലോ നാനൂറു മുതല്‍ അറുനൂറു രൂപ വരെയാണ് വില . നഗരങ്ങളില്‍ നാനൂറു രൂപയ്ക്ക് ലഭിക്കുന്ന ഞാവല്‍പ്പഴം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അറുനൂറു രൂപയ്ക്ക് ആണ് വില്‍പ്പന . പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യ ഗുണങ്ങളറിഞ്ഞു തേടിപ്പിടിച്ചാണ് ആളുകള്‍ എത്തുന്നത്‌ .അതിനാല്‍ വിലയും ഉയര്‍ന്നു .

കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് കേരളത്തില്‍ കൂടുതലായി വില്‍പ്പനയ്ക്ക് എത്തിക്കുന്നത് . ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആണ് ഞാവല്‍പ്പഴം ശുക്രന്‍ രാശിയിലേക്ക് ഉയര്‍ന്നത് . നാഗപ്പഴമെന്നും പേരുണ്ട്.

ഞാവൽപ്പഴം അതിന്റെ വിത്തുകളും ആയുർവേദ ചികിത്സകളിൽ വളരെയധികം ഉപയോഗിച്ച് വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ് ഈ പഴം. പഴത്തിൽ ജാംബോളിൻ (jamboline) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തെ പഞ്ചസാരയായി മാറ്റുന്നത് തടയുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, ഇത് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അത് കൊണ്ട് പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന പഴം കൂടിയാണിത്.

ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വാഭാവിക ഗുണങ്ങൾ ഞാവൽപ്പഴത്തിനുണ്ട്. പഴത്തിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോ​ഗ്യത്തിനും മലബന്ധം തടയാനും സഹായിക്കുന്നു. കൂടാതെ, വയറുവേദന, വയറിളക്കം എന്നിവ ചികിത്സിക്കാൻ പരമ്പരാഗത വൈദ്യത്തിൽ ‌ഞാവൽപ്പഴം ഉപയോ​ഗിച്ച് വരുന്നു. ഞാവൽ പഴത്തിലെ ടാന്നിസിന്റെ സാന്നിധ്യം ദഹനനാളത്തിലെ വീക്കവും ദഹനസംബന്ധമായ അസ്വസ്ഥതകൾ ‌കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കൂടാതെ, ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കമുള്ള ഞാവൽ പഴം പ്രതിരോധ സംവിധാനത്തിന് കാര്യമായ ഉത്തേജനം നൽകാൻ കഴിയും. വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഞാവൽപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിച്ച് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് പൊട്ടാസ്യം. ഞാവൽപ്പഴം പതിവായി കഴിക്കുന്നത് ഹൈപ്പർടെൻഷനും അനുബന്ധ ഹൃദയ പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയാനും ധമനികളിൽ പ്ലാക്ക് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഞാവൽപ്പഴത്തിൽ താരതമ്യേന കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമാണുള്ളത്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഫൈബർ ഉള്ളടക്കം ശരിയായ ദഹനത്തെ സഹായിക്കുകയും അനാവശ്യമായ ശരീരഭാരം തടയുകയും ചെയ്യുന്നു.

ഇത്രയേറെ വിശേഷ ഗുണങ്ങള്‍ അടങ്ങിയ ഞാവല്‍പ്പഴം ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആണ് വിപണിയില്‍ എത്തുന്നത്‌ . കേരളത്തിലെ വഴിയരുകുകളില്‍ എല്ലാം ഇപ്പോള്‍ ഞാവല്‍പ്പഴം വിലപ്പനയ്ക്ക് ഉണ്ട് . ഒരു കിലോ നാനൂറു രൂപയില്‍ തുടങ്ങുന്ന കച്ചവടം പൊടിപൊടിക്കുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments