Thursday, September 19, 2024
Homeകേരളംമലയോരങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു :രാത്രി യാത്രികര്‍ ശ്രദ്ധിക്കണം

മലയോരങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു :രാത്രി യാത്രികര്‍ ശ്രദ്ധിക്കണം

മലയോര മേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു . പല ജില്ലകളിലും കനത്ത മഴയും പെയ്തു . രാവിലെ മുതല്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണ് പല വീടുകള്‍ക്കും നാശനഷ്ടം ഉണ്ടായി . മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശനഷ്ടം നേരിട്ടു .

നാളെ വില്ലേജ് ഓഫീസുകളില്‍ എത്തുന്ന നാശനഷ്ട അപേക്ഷകള്‍ ക്രോഡീകരിച്ചു മാത്രമേ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് കണക്കാക്കൂ . മലയോര മേഖലയില്‍ രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനം ഉണ്ടായില്ല . പല റോഡിലും മരങ്ങള്‍ വീണു ഗതാഗത തടസ്സം ഉണ്ടായി . അഗ്നി സുരക്ഷാ വിഭാഗം എത്തി മരങ്ങള്‍ മുറിച്ച് നീക്കി .

രാത്രികാലങ്ങളില്‍ ഉള്ള വാഹന യാത്രികര്‍ ഏറെ സൂക്ഷിക്കണം . മരങ്ങള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കണം . മലയോര മേഖലയില്‍ വനത്തിലൂടെ ഉള്ള റോഡില്‍ ആണ് കൂടുതലായും മരങ്ങള്‍ ഒടിഞ്ഞു വീണത്‌ . മണിക്കൂറുകള്‍ ഗതാഗത തടസം ഉണ്ടായി . വനത്തിലൂടെ ഉള്ള റോഡു അരുകിലെ അപകടം നിറഞ്ഞ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ വനം വകുപ്പില്‍ ഒരു നടപടിയും ഇല്ല . തദേശ വകുപ്പുകള്‍ മരങ്ങള്‍ മുറിച്ച് മാറ്റണം എന്ന് അറിയിപ്പുകള്‍ നല്‍കുന്നു എങ്കിലും വനം വകുപ്പിന് ഇതൊന്നും ബാധകം അല്ല . വന്‍ മരങ്ങള്‍ പോലും പഴകി ദ്രവിച്ചു അപകട നിലയില്‍ ഉണ്ട് . തേക്ക് മരങ്ങളുടെ ചില്ലകള്‍ ആണ് കൂടുതലായി ഒടിഞ്ഞു വീഴുന്നത് . മഴ വെള്ളം കൂടുതലായി വീഴുന്നത് തേക്ക് ഇലകളില്‍ ആണ് .ഇതിനാല്‍ ഭാരം കൂടും . തേക്ക് മരങ്ങളുടെ ചില്ലകള്‍ക്ക് കട്ടി കുറവാണ് .

അപകടാവസ്ഥയില്‍ ഉള്ള മുഴുവന്‍ മരങ്ങളും മുറിച്ച് നീക്കാന്‍ ഉള്ള നടപടി കര്‍ശനമായി ഉണ്ടാകണം . പ്രസ്താവന കൊണ്ട് മാത്രം നടപടി ഉണ്ടാകില്ല . അപകടത്തില്‍ ഉള്ള മരങ്ങള്‍ മുറിച്ച് നീക്കാത്ത വസ്തു ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചാല്‍ ഉടമകള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരാകും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments