Logo Below Image
Wednesday, May 14, 2025
Logo Below Image
Homeകേരളംകൊല്ലത്തു വ്യാപാര സ്ഥാപനത്തില്‍ 10 ലക്ഷം രൂപയുടെ മോഷണം

കൊല്ലത്തു വ്യാപാര സ്ഥാപനത്തില്‍ 10 ലക്ഷം രൂപയുടെ മോഷണം

കൊല്ലത്തു ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. ശുചിമുറിയുടെ വിടവിലൂടെയാണ് സംഘം അകത്ത് കടന്നത്. പുലര്‍ച്ചെ 4 നും 4.50 ന് ഇടയിലാണ് മോഷണം നടന്നത്.

മോഷ്ടാക്കള്‍ മുഖം മൂടി ധരിച്ചിരുന്നു. സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം പുറത്തു വന്നു. സംഭവത്തിൽ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കടയ്ക്കുള്ളിൽ തടിമേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. രാവിലെ ഒൻപതോടെ കട തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് വീട്ടില്‍ക്കയറി വൃദ്ധദമ്പതികളെ ആയുധംകാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ചചെയ്ത സംഘത്തെ വളരെ വേഗം പിടിയിലാക്കി പോലീസ്. സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേനയാണ് മൂവര്‍ സംഘം വൃദ്ധദമ്പതികളുടെ വീട്ടിലെത്തിയത്.

വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ മൂവര്‍സംഘം കത്തിയും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയശേഷം നാല് പവനിലധികം വരുന്ന സ്വര്‍ണമാലയും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് ഉടനെ പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ