പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ഡോക്ടർസ് ഡേയായ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി.
റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോക്ടർസ്മാരായ റിനു രാജൻ,സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു. സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത് മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങളായ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ, അജയൻ തട്ട, ബിജു തിരുവല്ല, രതീഷ് പയ്യനാമൺ, ഗോപൻ അടൂർ, അരുൺ അങ്ങാടിക്കൽ, ദിനേശ് തുമ്പമൺ, രതീഷ് റാന്നി എന്നിവർ നേതൃത്വം നൽകി.