വൈദ്യുതി ബില്ലിൽ ക്യുആർ കോഡ് ഉൾപ്പെടുത്താൻ കെഎസ്ഇബി. വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്ഥാപിക്കുന്നതും പരിഗണനയിലാണെന്ന് കെഎസ്ഇബി അറിയിച്ചു. കോഡ് സ്‌കാൻ ചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ കണക്ഷനിലെ വിവരങ്ങളും അറിയാൻ സാധിക്കും.
ബിൽ നൽകുമ്പോൾത്തന്നെ പിഒഎസ് മെഷീൻ വഴി കാർഡും ക്യുആർ കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.