Sunday, November 24, 2024
Homeകേരളംമഹാദുരന്തത്തിൽ ഇതുവരെ 387 മരണം; ഇന്നും തെരച്ചിൽ തുടരും.

മഹാദുരന്തത്തിൽ ഇതുവരെ 387 മരണം; ഇന്നും തെരച്ചിൽ തുടരും.

രാജ്യം ഞെട്ടിയ വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ഇതിൽ 172 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും.

ഔദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.

ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക.

തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.

വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും മറ്റും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാൻ മന്ത്രി നിര്‍ദ്ദേശിച്ചു.

മലപ്പുറം ചാലിയാർ പുഴയിലും മൃതദേഹങ്ങൾ കണ്ടെത്താനുള്ള വ്യാപകമായി തെരച്ചിൽ തുടരുന്നു.

ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സെെന്യം റഡാർ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും.നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് തടസ്സമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments