Saturday, December 7, 2024
Homeകേരളംകീം പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഈ വെബ്സൈറ്റിൽ

കീം പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഈ വെബ്സൈറ്റിൽ

കീം 2024 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. കേരള എഞ്ചിനിയറിങ്, ആർകിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (KEAM) ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ൽ ഫലം പരിശോധിക്കാൻ കഴിയും. ഫലം പരിശോധിക്കാനും, ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം സൈറ്റിൽ ലഭ്യമാണ്.

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാലുടൻ CEE Kerala വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാൽ ഫലം ലഭ്യമാകും. കീമിന്‍റെ ഉത്തര സൂചിക പുറത്തിറങ്ങിയിട്ടുണ്ട്. അന്തിമ ഉത്തര സൂചികയെ അടിസ്ഥാനമാക്കിയാണ് കീം 2024 ഫലങ്ങൾ തയ്യാറാക്കിയത്. ഫലപ്രഖ്യാപനത്തിന് ശേഷം റാങ്ക് ലിസ്റ്റ് അധികൃതർ പുറത്തുവിടും.

*കീം 2024 ഫലം അറിയുന്നത് എങ്ങനെ*

> സ്റ്റെപ്പ് 1 : cee.kerala.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

> സ്റ്റെപ്പ് 2 : ഹോം പേജിലെ കീം 2024 റിസൾട്ട് ലിങ്ക് ക്ലിക്ക് ചെയ്യുക

> സ്റ്റെപ്പ് 3 : ലോഗിൻ വിവരങ്ങൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

> സ്റ്റെപ്പ് 4 : സ്ക്രീനിൽ നിങ്ങളുടെ റിസൾട്ട് ലഭ്യമാകും

> സ്റ്റെപ്പ് 5 : റിസൾട്ട് ഭാവിയിലെ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്യുക
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments