Thursday, January 16, 2025
Homeകേരളംആറുപതിറ്റാണ്ടുകൾക്ക് ശേഷം ; വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തി ദേവയാനി ദേവി

ആറുപതിറ്റാണ്ടുകൾക്ക് ശേഷം ; വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തി ദേവയാനി ദേവി

മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സിഎസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ അരങ്ങേറിയ പൂതനാമോക്ഷം കഥകളിയിൽ ലളിത-പൂതന വേഷങ്ങളിലാണു ദേവയാനിയെത്തിയത്.

കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്പാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സിജി ശ്രീധരൻ നമ്പൂതിരിയുടെയും മീനച്ചിൽ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവയാനി സ്കൂൾ വിദ്യാർഥിനിയായിരിക്കെ കുചേലവൃത്തം കഥകളിയിൽ രുക്മിണീ വേഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. നളചരിതം, കിരാതം, ദുര്യോധനവധം, പൂതനാ മോക്ഷം, കീചകവധം തുടങ്ങി വിവിധ ആട്ടക്കഥകളിൽ ഹരിപ്പാട് രാമകൃഷ്ണൻ, ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻനായർ തുടങ്ങിയ പ്രമുഖ കലാകാരന്മാർക്കൊപ്പം വേഷമണിഞ്ഞു.

എട്ടാംക്ലാസിൽ പഠിക്കവേ ജില്ലാ കലോത്സവ വിജയിയായി സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തു. തുടർന്ന് കഥകളി അരങ്ങിൽനിന്നു വിടപറഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കഥകളി വേഷമിടുകയായിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും ആഗ്രഹപ്രകാരമാണ് കഴിഞ്ഞദിവസം വീണ്ടും ദേവയാനി അരങ്ങിലെത്തിയത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments