Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 19 | ഞായർ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 19 | ഞായർ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒരു കാലം വായനയുടെ സുവർണ്ണ കാലമായിരുന്നു. വായനശാലകൾ അറിവിൻ്റെ സങ്കേതങ്ങളായിരുന്നു. ആ അറിവ് ജീവിതത്തിൽ പലതും നമ്മെ പഠിപ്പിച്ചു. സ്നേഹം, അർദ്രത, കരുണ, ലളിത ജീവിതം അങ്ങിനെ എന്തൊക്കെ ജീവിതത്തിൽ ആർജ്ജിക്കാൻ കഴിഞ്ഞു. വായന ഇല്ലാണ്ടായപ്പോൾ മനുഷ്യത്വവും ഇല്ലാതെയായി.

വായന അറിവ് തരുന്നു,അറിവ് ആശയം തരുന്നു, ആശയം എല്ലാ വിജയങ്ങളിലേക്കും വഴി നടത്തുന്നു ..,

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഗതിവിഗതികളെ മനസിലാക്കാൻ വായന നമ്മെ സഹായിക്കും.

ശരിയായ അറിവുകൾ ലഭിക്കുമ്പോൾ ആകുലതകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും വിമോചനപ്പെട്ടു ജീവിതം ധന്യമാകും.

പുസ്തകങ്ങളാണ് യഥാർത്ഥ നിധി,! അത് പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള വഴികാട്ടിയാണ് . അതിനാൽ വായനയുടെ ഒരു വസന്തകാലത്തിലെക്ക് മടങ്ങാൻ മനുഷ്യന് കഴിഞ്ഞിരുന്നെങ്കിൽ …🙏

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments