കൊല്‍ക്കത്ത: : കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്.ബര്‍ധമൻ ജില്ലയില്‍ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ ഇയാള്‍ ചികിത്സയില്‍ തുടരുകയാണെന്നും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.അടുത്തിടെ ഇയാള്‍ പനി ബാധിച്ച് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നാണ് വിവരം.