Saturday, October 19, 2024
Homeഇന്ത്യഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് ഇന്ന്മുതല്‍ കൊച്ചിയിൽ തുടക്കമാകും

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് ഇന്ന്മുതല്‍ കൊച്ചിയിൽ തുടക്കമാകും

കൊച്ചി –ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് നാളെ മുതല്‍ കൊച്ചിയിൽ തുടക്കമാകും. ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന കോൺക്ലേവ് ഐബിഎമ്മുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നത്. കേരളത്തെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് കോൺക്ലേവ് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

ആയിരം പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഈ വർഷം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിലുള്ള കേരളത്തിന്റെ ഈ ചുവടുവെപ്പ് വിപുലമായ അവസരങ്ങൽ നൽകും. കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോൺക്ലേവിനോടനുബന്ധിച്ച് ഐബിഎം വാട്ട്സൺ എക്സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന അൻപതിലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ചലഞ്ചിൽ ഐബിഎം വാട്സണ്എക്സ് ഉല്പ്പന്നങ്ങള് ഉപയോഗിച്ച് ക്രിയേറ്റീവ് സൊല്യൂഷന് സമര്പ്പിക്കുന്ന മികച്ച ടീമിന് പുരസ്കാരത്തിനു പുറമേ ജെന് എഐ കോണ്ക്ലേവില് പങ്കെടുക്കാനും ആഗോള തലത്തിൽ നിന്ന് വരുന്ന നിക്ഷേപകർക്ക് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു.ഹാക്കത്തോണിലെ വിജയികൾക്ക് നിയമാനുസൃതമായി ഒരു കോടി രൂപ വരെ സ്കെയിൽ അപ്പ് ഫണ്ട് ലഭിക്കാനുള്ള അർഹതയും നേടാൻ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments