മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശി ബാലാജി റാത്തോഡ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവയസുകാരിയായ മകൾ ചോക്ളേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോപാകുലനായ പ്രതി സാരി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു
റാത്തോഡ് മദ്യത്തിന് അടിമയായിരുന്നെന്നും ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ മദ്യപാനം കാരണം ഭാര്യ വർഷ സ്വന്തം വീട്ടിലായിരുന്നു താമസം.
ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭാര്യ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരി