ചേരുവകൾ
_______
1- ചെറുപയർപരിപ്പ് 250 ഗ്രാം
2- ശർക്കര 500ഗ്രാം
3- നെയ്യ് 100 ഗ്രാം
4- അണ്ടിപ്പരിപ്പ് 50 ഗ്രാം
5- കിസ്മസ് 25 ഗ്രാം
6- ഏലക്കപൊടി 5 ഗ്രാം
7- ചുക്കുപൊടി 5 ഗ്രാം
8- പച്ചതേങ്ങ രണ്ട് എണ്ണം
9- ഉണങ്ങിയ തേങ്ങ രണ്ട് ടേബിൾ സ്പൂൺ
10- ജീരകപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
********************************
പരിപ്പ് കഴുകി വറുത്ത ശേഷം ഒരു കുക്കറിൽ ഒന്നരകപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കി അരിച്ചൊഴിക്കുക. വെള്ളം നന്നായി വറ്റുമ്പോൾ പകുതി നെയ്യ് ഒഴിച്ച് വരട്ടുക.
പച്ചതേങ്ങ രണ്ടും ചിരകി പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുക്കുക.
ആറ് കപ്പ് വെള്ളത്തിൽ രണ്ടാം പാൽ ഒഴിച്ച് വരട്ടി എടുത്ത പരിപ്പിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി വരുമ്പോൾ ഒന്നാംപാൽ, ഏലക്കപൊടി, ചുക്കുപൊടി , ജീരക പൊടി എന്നിവ ചേർത്ത് നന്നായിട്ട് ചൂടാക്കി വാങ്ങുക.
ഉണങ്ങിയ തേങ്ങ ചെറുതായി അരിഞ്ഞത്, അണ്ടിപരിപ്പ് , കിസ്മസ് എന്നിവ ബാക്കിയുള്ള നെയ്യിൽ വറുത്ത് ചേർക്കുക.
രുചികരമായ പരിപ്പു പ്രഥമൻ തയ്യാറായി കഴിഞ്ഞു. ഇനി ഇത് ഓണസദ്യക്കു ശേഷം സദ്യ ഉണ്ടുകഴിഞ്ഞ അതേ വാഴയിലയിൽ പഴവും പപ്പടവും ചേർത്തിളക്കി പരിപ്പു പ്രഥമൻ കഴിക്കുക.
മലയാളി മനസ്സിനും അതിൻറെ അണിയറ പ്രവർത്തകർക്കും
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും എൻ്റെ
തിരുവോണാശംസകൾ.