Sunday, December 29, 2024
Homeആരോഗ്യംമഴക്കാല രോഗങ്ങളായ കോളറ, ഡെങ്കിപ്പനി, എന്നിവയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാല രോഗങ്ങളായ കോളറ, ഡെങ്കിപ്പനി, എന്നിവയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                 കോളറ

ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ബാക്ടീരിയ ‘കോളറാ ടോക്‌സിന്‍’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം.

കോളറ ബാക്ടീരിയകൾ അവയുമായി സമ്പർക്കം പുലർത്തുന്ന എല്ലാ ആളുകളിലും രോഗമുണ്ടാക്കില്ല, പക്ഷേ അവ ഇപ്പോഴും അവരുടെ മലത്തിലൂടെ ബാക്ടീരിയകൾ കടത്തിവിടുന്നു, ഇത് ഭക്ഷണവും ജലവിതരണവും മലിനമാക്കും. മലിനമായ ജലവിതരണമാണ് കോളറ അണുബാധയുടെ പ്രധാന ഉറവിടം. ബാക്ടീരിയയെ കണ്ടെത്താം

പ്രധാന ലക്ഷണങ്ങൾ 

ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക

ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി വെക്കുക

ഭക്ഷണത്തിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക

പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക

ഡെങ്കിപ്പനി

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്.

സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ: 

.തീവ്രമായ പനി

. കടുത്ത തലവേദന

. കണ്ണുകൾക്ക് പിന്നിൽ വേദന

. പേശികളിലും സന്ധികളും വേദന

. നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ

. ഓക്കാനവും ഛർദിയും

തീവ്രമായ ഡെങ്കി ഹെമറാജിക് പനി തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ

നേരത്തെ പറഞ്ഞ ഡെങ്കിപ്പനിയുടെ ലക്ഷണം കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു രോഗലക്ഷണം ഉണ്ടെങ്കിൽ

. വിട്ടുമാറാത്ത,അസഹനീയമായ വയറുവേദന

.മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം

. രക്‌തത്തോടു കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദി

. കറുത്ത നിറത്തിൽ മലം പോകുക

. അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിഡിപ്പ് കുറയൽ, ശ്വാസോഛാസത്തിന് വൈഷമ്യം

. ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക

. അസ്വസ്‌ഥത, ബോധക്ഷയം.

ചികിത്സ 

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാവുന്നതാണ്. രോഗംസ്‌ഥിരികരിച്ചാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികൾക്ക് രത്തം, പ്ലാസ്‌മ, പ്ലേറ്റ്‌ലറ്റ് ചികിത്സ നൽകിവരുന്നു. ഡെങ്കിപ്പനിക്ക് പ്ലേറ്റ്‌ലറ്റ് കൗണ്ട് വർധനയ്‌ക്ക് പപ്പായയുടെ ഇല ഉത്തമമാണെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അനുഭവം പങ്കുവയ്‌ക്കലല്ലാതെ ശാസ്‌ത്രീയമായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല.

രോഗനിർണയം

അണുവിനെ വേർതിരിക്കലും തിരിച്ചറിയലും, മോളിക്കുലാർ പരിശോധനാ രീതികൾ, സീറോളജിക്കൽ പരിശോധനാ രീതികൾ

രോഗനിയന്ത്രണം

കൊതുക് നശീകരണം ഉറപ്പുവരുത്തുക, കൊതുകിന്റെ പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിർമാർജനം ചെയ്യുക, കൊതുക് കടിയിൽ നിന്ന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുക. ടയർ, ചിരട്ട, പ്ലാസ്‌റ്റിക് കപ്പുകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടിനിന്നാണ് കൊതുകിന്റെ കൂത്താടികൾ പെരുകുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments