Saturday, July 20, 2024
Homeആരോഗ്യം👨‍👨‍👦‍👦മലയാളി മനസ്സ് -- ആരോഗ്യ വീഥി 👨‍👨‍👦‍👦 - 2024 | ജൂൺ 14...

👨‍👨‍👦‍👦മലയാളി മനസ്സ് — ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | ജൂൺ 14 | വെള്ളി

പോഷകങ്ങളാല്‍ സമ്പന്നമാണ് മത്തങ്ങ വിത്ത്. ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. മത്തങ്ങ വിത്തില്‍ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ധാതുക്കള്‍ രോഗപ്രതിരോധ പ്രവര്‍ത്തനം, ഊര്‍ജ്ജ ഉല്‍പ്പാദനം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളറിയാം. മത്തങ്ങ വിത്ത് കഴിക്കുന്നത് വന്‍കുടല്‍, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രമേഹമുള്ളവര്‍ മത്തങ്ങാ വിത്ത് കഴിക്കുന്നത് നല്ലതാണ്. മത്തങ്ങയില്‍ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിനും സഹായകമാകും. വൈറ്റമിന്‍ ഇ, കരോട്ടിനോയിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകള്‍. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായകമാണ്. മത്തങ്ങ വിത്തുകളില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെയും ഉറക്കത്തെയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ്.

ശൈത്യകാലത്ത് ട്രിപ്റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാവസ്ഥയിലും ഉറക്കത്തിന്റെ ഗുണനിലവാരത്തിലും നല്ല സ്വാധീനം ചെലുത്തും. മത്തങ്ങ വിത്തുകള്‍ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് അസ്ഥി ഒടിയുന്നതു പോലുള്ള അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകളെ കൂടുതല്‍ ശക്തിയുള്ളതാക്കാന്‍ മത്തങ്ങ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments