വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണികൾ ഇടിഞ്ഞു.
ഇന്ത്യ- 26%, ചൈന-34%, യൂറോപ്യൻ യൂണിയൻ- 20%, വിയറ്റ്നാം- 46, ജപ്പാൻ- 24%, തായ്‌വാൻ- 46%, പാകിസ്ഥാൻ-58%, ദക്ഷിണ കൊറിയ-25%, തായ്ലൻഡ്- 36%, കമ്പോഡിയ-49%, സ്വിറ്റ്സർലൻഡ് -31% എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്.10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരുന്നത്.
വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ആയിരുന്നു പകരം തീരുവ പ്രഖ്യാപനം.പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
പല രാജ്യങ്ങളും അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് വലിയ നികുതി ഈടാക്കുന്നുണ്ട്, എന്നാൽ അമേരിക്ക ഈ രാജ്യങ്ങൾക്ക് കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്, ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് പകരം തീരുവ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി പ്രസിഡന്റ് ആയി അധികാര മേറ്റ ശേഷം ട്രംപ് പ്രഖ്യാപിച്ചത്. കാനഡ, മേക്സിക്കോ, ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യ ഘട്ടത്തിൽ നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങക്ക് മേൽ ഇപ്പോൾ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ട്രം പിന്റെ ഈ തീരുവ ചുമത്തൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി യാണ് നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രോണിക്സ്, ആഭരണ, മരുന്ന്, സമുദ്രോത്പ്പന്ന ഇറക്കുമതികളെ പകരം തീരുവ കാര്യമായി ബാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ അടുത്ത സുഹൃത്തായ തിനാൽ ഇന്ത്യക്ക്ക് ഇളവ് ഉണ്ടായേക്കും എന്ന് കേന്ദ്ര സർക്കാർ അടക്കം ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യ തങ്ങൾക്ക് തീരുവ ചുമത്തുമ്പോൾ തിരിച്ചടി നൽകാതിരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആണ് ട്രംപ് സ്വീകരിച്ചത്.