ചരിത്രത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബഹ്യമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടത്തിപ്പിൽ സർക്കാർ സ്വീകരിക്കുന്ന നയം ഏക പക്ഷീയം എന്ന ഓർത്തഡോക്സ‌് നില ഈ വിധി നടപ്പിലാക്കുവാൻ കീഴ് കോടതികളുടെ ഉത്തരവി പലതവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സർക്കാർ സമീപന ജനാധിപത്യത്തിന് ഭൂഷണമല്ല വിധി നടപ്പാക്കുവാൻ പോലീസ് സഹായം നൽകണമെന്ന കഴിഞ്ഞദിവസത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കേതിരെ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീൽ തള്ളിയ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെക്ക് കേസുമായി പോകുന്ന കേരള സർക്കാർ നില ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും സഭാ വക്താവ് ഡോ ജോൺ ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ് കോപ്പാ കുറ്റപ്പെടുത്തി
സഭാ തർക്കം ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് അൽമായ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ഏത് നിലപാട് എടുക്കുമെന്ന് വൈകാതെ ബാവാതിരുമേനി അറിയിക്കും.