Monday, December 9, 2024
Homeഅമേരിക്കസിറ്റി കമ്മിഷനർ ആയി മത്സരിക്കുന്ന സാജൻ കുരിയനെ വിജയിപ്പിക്കാൻ മലയാളികളുടെ വൻ സാന്നിധ്യം

സിറ്റി കമ്മിഷനർ ആയി മത്സരിക്കുന്ന സാജൻ കുരിയനെ വിജയിപ്പിക്കാൻ മലയാളികളുടെ വൻ സാന്നിധ്യം

ജോർജി വർഗീസ്

മയാമി, ഫ്ലോറിഡാ: പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായി മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എന്ടോഴ്റസ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനോടൊപ്പം നവംബർ 5 നു നടക്കുന്ന ഇലക്ഷനിലാണ് പാമ്പനോ ബീച്ച് സിറ്റിയിൽ സാജൻ മറ്റുരക്കുന്നത്. സിറ്റിയിലെ പല ഇടങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ചും, ആയിരക്കണക്കിന്‌ ഫ്‌ളയറുകൾ വിതരണം ചെയ്തും

 

സാജൻ മത്സര രംഗത്ത് മുന്നിൽ തന്നെയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരം തനിക്കു ഉണ്ടെങ്കിൽ തന്നെ നോൺ പാർട്ടിസൺ ആയ മത്സരമാണ് ഈ സീറ്റ്. മറ്റു രണ്ടു മത്സരാർഥികൾ കൂടി സാജനോടൊപ്പം രംഗത്തുണ്ട്. ഇതിനോടകം പല കോക്കസ് മീറ്റിംഗുകളും മറ്റു തെരഞ്ഞെടുപ്പ് യോഗങ്ങളും സിറ്റി ഉടനീളം നടത്തിയത് സാജന്റെ വിജയ സാധ്യത വർധിപ്പിക്കുമെന്ന് മത്സര രംഗത്ത് തന്നോടൊപ്പമുള്ള സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

കൗൺട്ടി, സ്റ്റേറ്റ് തലങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃ രംഗത്ത് പ്രവർത്തിക്കുന്ന സാജന് സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമുണ്ട്.

ബ്രോവാർഡ് ഷെരീഫിസ് ഡെപ്യൂട്ടീസ് ആൻഡ് സെർജന്റ്സ്, ഫ്രെറ്റർനൽ ഓർഡർ ഓഫ് പോലീസ്, സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ,ഏഷ്യൻ പെസിഫിക് ഐലണ്ടർസ് കോക്കസ്, ഹിസ്പാനിക് വോട്ട് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഇന്റർനാഷണൽ യൂണിയൻ ഓഫ് പോലീസ് അസോസിയേഷൻസ് (IUPA), ഡോൾഫിൻ ഡെമോക്രാത്സ് എന്നിവയുടെ അംഗീകാരം ഇതിനോടകം സാജൻ കുരിയന് ലഭിച്ചിട്ടുണ്ട്. മലയാളി വോട്ടർമാർ നന്നേ കുറവുള്ള ഈ സിറ്റിയിൽ സുഹൃത്തുക്കളുടെ ഒരൂ നല്ല സംഘം വീടുകൾ കയറി ഇറങ്ങി വോട്ട് പിടിക്കാനും ബൂത്തുകളിൽ പ്രവർത്തിക്കാനും സാജനോടൊപ്പം അഹോരാത്രം പ്രവർത്തിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments