Logo Below Image
Tuesday, July 15, 2025
Logo Below Image
Homeഅമേരിക്കമഴയുടെ രൗദ്രരൂപം (കവിത) ✍ ഡോ. സരിത അഭിരാമം

മഴയുടെ രൗദ്രരൂപം (കവിത) ✍ ഡോ. സരിത അഭിരാമം

ഡോ. സരിത അഭിരാമം

ഇടവമാസപ്പെരും-
മഴക്കാലത്തിന്
അറുതിയില്ലാത്ത
രൗദ്രരൂപം പൂണ്ടു
സംഹാരതാണ്ഡവം
ആടുന്നു ഭൂമി.

കൊടുങ്കാറ്റ് വേരോടെ
പിഴുതെറിയുന്നു
വൻമരങ്ങളെത്തന്നെയും
വലിയ കുന്നുകളടർന്നു
പതിച്ചു കൺമുന്നിലാകവെ.

അഹങ്കരിച്ചാടി –
ത്തിമിർത്തുനിന്ന
മനുഷ്യമനസ്സിലേക്ക്
പാഞ്ഞടുത്തു പ്രകൃതി തൻ
സർവ്വ കോപങ്ങളും.

മഴവെള്ളപ്പാച്ചിലിൽ
ഒഴുകി പരക്കുന്ന
അജ്ഞാത ജഡങ്ങൾക്ക്
അവകാശികളെ
തിരഞ്ഞോടുന്നു ചിലർ

എന്റെ ചോരയും നീരും
ഊറ്റിവിറ്റു മുടിച്ചു നിങ്ങൾ
പണിഞ്ഞതൊക്കെയും
ഞാനെടുക്കുന്നു മനുഷ്യാ
നിന്നനുവാദമില്ലാതെ

ഡോ. സരിത അഭിരാമം

RELATED ARTICLES

1 COMMENT

  1. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ് ഇപ്പോൾ തിരിച്ചു കിട്ടുന്നത്

Leave a Reply to Saji..T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ