Friday, December 27, 2024
Homeഅമേരിക്കമരിച്ച ദൈവം (കവിത) ✍ഫെബിൻ പെരിങ്ങാല

മരിച്ച ദൈവം (കവിത) ✍ഫെബിൻ പെരിങ്ങാല

ഫെബിൻ പെരിങ്ങാല

കാരണമേതുമേയില്ലാതെ ഭൂവിൽ
നിറയുന്നയോരോ സ്ഫോടനങ്ങളിൽ
ചിതറിവീഴുന്നത് ദൈവരക്തമോ
അതോ
പിടഞ്ഞു മരിക്കും മനുഷ്യരൂട്ടി
വളർത്തിയ
വിശ്വാസ നിണമോ..

മനസ്സാക്ഷിയെ വരിഞ്ഞു മുറുക്കി
പിഴിഞ്ഞൂറ്റിയെടുക്കുന്നോരോ
ജീവനേയുമിന്ന് തിന്മയുടെ ചിന്തയാൽ
നിന്നിൽ നിറയുന്ന ദൈവം.

നീ നിന്നിലെ ദൈവത്തെ
സ്നേഹത്താൽ
മൂടുന്നത് നിരപരാധിയാം
പിഞ്ചുപൈതങ്ങളെയും മനുഷ്യ
ജന്മങ്ങളെയും ബലി നൽകിയാണോ.

രക്തദാഹം തീരാതെയവരെ
കൊന്നൊടുക്കുന്ന നേരം മനസ്സിൽ
കുറിക്കുക കാലം കണക്കു പറയാതെ
ആരെയും കാലയവനികക്കുള്ളിൽ
മറച്ചിട്ടില്ല..

നിനക്കറിയാത്ത
നിന്നെയറിയാത്തൊരു പ്രാണൻ
തെരുവിൽ കത്തിയമർന്നു
നിലവിളിക്കുന്ന നേരം
ജന്മമൊന്നു നീയേകിയ ജീവനും നിന
ക്കൊപ്പമുണ്ടെന്നൊരോർമ്മയുള്ളിൽ
നിറയട്ടെ….

ഫെബിൻ പെരിങ്ങാല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments