Tuesday, December 3, 2024
Homeഅമേരിക്കമാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു

മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു

അലൻ ചെന്നിത്തല

മിഷിഗൺ: കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മാമൻ തോമസ് ജനറൽ ഇലക്ട്രിക്ക്, ഡിട്രോയിറ്റ് മെട്രൊ എയർപോർട്ട് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പൊതുദർശനം സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.

മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമായ റേച്ചൽ മാമ്മൻ (അമ്മിണി) പത്നിയാണ്. മക്കൾ: സുജ ഫ്രാൻസിസ്, സുനിത പണിക്കർ മരുമക്കൾ: ഫ്രാൻസിസ് എബ്രഹാം, റ്റോണി പണിക്കർ കൊച്ചുമക്കൾ: ആഷ്‌ലി ഫ്രാൻസിസ്, അഞ്ജലി ഫ്രാൻസിസ്, ഫെയ്‌ത് പണിക്കർ സഹോദരങ്ങൾ: മറിയാമ്മ കോശി, പരേതനായ എൻ റ്റി തോമസ്, ശോശാമ്മ നൈനാൻ, സാറാമ്മ കുര്യൻ, ശാമുവേൽ തോമസ്, സ്കറിയ തോമസ്.

കൂടുതൽ വിവരങ്ങൾക്ക്: ഫ്രാൻസിസ് എബ്രഹാം 586-838-7447

ലൈവ് സ്ട്രീമിംഗ് ലിങ്ക്: https://youtube.com/@DetroitMarthomaChurch (https://youtube.com/@DetroitMarthomaChurch)

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments