Friday, January 10, 2025
Homeഅമേരിക്കജേക്കബ്ബ് ജോർജ് (സജു - 66) ഫിലഡൽഫിയയിൽ നിര്യാതനായി

ജേക്കബ്ബ് ജോർജ് (സജു – 66) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: പുനലൂർ കാവലോട്ട് ബംഗ്ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു – 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ നിര്യാതനായി.

കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ ആണ് ഭാര്യ. ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ എന്നിവർ മക്കളും, ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ എന്നിവർ മരുമക്കളും, ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ, എന്നിവർ കൊച്ചുമക്കളുമാണ്. സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ്‌ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

പരേതന്റെ പൊതുദർശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെയും , സംസ്കാര ശുശ്രൂഷകൾ ജൂലൈ 20 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:30 വരെയും സമയങ്ങളിൽ ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. (New Testament Church 7520 Bustleton Ave, Philadelphia, PA 19152) ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 PM ന് വില്യം പെൻ സെമിത്തേരിയിൽ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116) സംസ്‌ക്കാരവും നടക്കും.

WATCH LIVE ON:-

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments