വാലൻ്റൈൻസ് വീക്കിൻ്റെ രണ്ടാം ദിവസമാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. പ്രോപ്പോസ് ദിനത്തിന്റെ ചരിത്രം അത്ര വ്യക്തമല്ലെങ്കിലും 1477ല്‍ ഓസ്ട്രിയന്‍ ആര്‍ച്ച്ഡ്യൂക്കായ മാക്‌സിമിലിയന്‍ ബര്‍ഗണ്ടിയിലെ മേരിയോട് വജ്രം കൊണ്ട് നിര്‍മിച്ച മോതിരം നല്‍കി പ്രണയാഭ്യര്‍ത്ഥന നടത്തിയതായി പരക്കെ വിശ്വസിക്കപ്പെടുന്നു. ഇതിന് പുറമെ 1816ല്‍ ഷാര്‍ലറ്റ് രാജകുമാരിയുടെ ഭാവി ഭര്‍ത്താവുമായുള്ള വിവാഹനിശ്ചയവും പ്രൊപ്പോസ് ഡേയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഭവങ്ങളെല്ലാം മാനവരാശിയുടെ മഹത്തായ പ്രണയ പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണ്.
ഫെബ്രുവരി 14ന് ലോകമെമ്പാടും വാലന്റൈസ് ഡേ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് തുടക്കം കുറിച്ച് ഫെബ്രുവരി ഏഴ് മുതല്‍ വാലന്റൈന്‍സ് ആഴ്ചയിലെ ദിനങ്ങള്‍ക്ക് ഓരോന്നായി തുടക്കം കുറിച്ചിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റോസ് ഡോയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ട് വാലന്റൈന്‍സ് വീക്കിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. മനസ്സിലെ പ്രണയം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നവർക്കും പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് ഒരു പ്രധാന ദിവസമാണ്.
ഇതിനോടകം തന്നെ പ്രണയത്തിലുള്ളവര്‍ക്കും പരസ്പരം പ്രണയാഭ്യര്‍ത്ഥന നടത്തി തങ്ങളുടെ പ്രണയം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് ഒരു പ്രധാന ദിവസമാണ്.
ഒരാളോടുള്ള പ്രണയം ആദ്യമായി തുറന്ന് പറയുവാനും പ്രണയ പങ്കാളിയോട് വിവാഹത്തിനുള്ള താത്പര്യം അറിയിക്കാനും പരസ്പരമുള്ള സ്‌നേഹം പങ്കുവയ്ക്കാനുമായുമെല്ലാം പ്രൊപ്പോസ് ഡേ ഉപയോഗിക്കുന്നു. സ്വന്തം മനസ്സിലുള്ള പ്രണയം തുറന്ന് പറയാന്‍ ഒരാള്‍ കാണിക്കുന്ന ധൈര്യവും പ്രണയം പൂവണിയാനുള്ള അയാളുടെ പ്രതീക്ഷയും എല്ലാം പ്രൊപ്പോസ് ഡേയുടെ ഭാഗമാണ്. അതേസമയം, പ്രോപ്പോസ് ചെയ്യുന്നതിന് മുമ്പായി പങ്കാളിയെ അസ്വസ്ഥമാക്കുന്നത് ഒഴിവാക്കാന്‍ ഈ വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അയാളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും പരസ്പരം ഉറപ്പുണ്ടെങ്കില്‍ നിങ്ങളുടെ നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ന്.
ചുവന്ന റോസാ പുഷ്പങ്ങള്‍ സമ്മാനിച്ചും പങ്കാളിക്കൊപ്പം ഇഷ്ട ഭക്ഷണം പങ്കുവച്ചുമെല്ലാം 21 ആം നൂറ്റാണ്ടില്‍ പ്രൊപ്പോസ് ഡേ ആഘോഷിക്കപ്പെടുന്നു. എപ്പോഴും പ്രണയം തുറന്ന് പറയാന്‍ മുന്നിട്ടിറങ്ങിയിരുന്നത് പുരുഷന്മാരായിരുന്നു വെന്ന രീതിയെ പാടെ മാറ്റി ഇക്കാലത്ത് ഇരുവരും ഒരുപോലെ പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. തുറന്ന മനസ്സോടെ സത്യസന്ധമായി മനസ്സിലെ പ്രണയം പങ്ക് വച്ചുകൊണ്ട് പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നത് കൂടിയാകണം മനുഷ്യന്റെ ജീവിതമെന്നും പ്രൊപ്പോസ് ദിനം ഓര്‍മ്മപ്പെടുത്തുന്നു.