ഉയിർപ്പിൻ്റെ തിരുനാൾ,
ജടത്വം നിരസിച്ചു
അമരത്വം പുൽകി
സത്യവിജയ വിളംബരം
ഇരുട്ടിൻ്റെ ബന്ധനം
നിത്യമല്ലെന്ന് തെളിയിക്കുവാൻ,
ഒരുവൻ ഉയിർകുന്നൂ
മാനുഷ കപടതകൾ
വലിച്ചു കീറി, സുന്ദര
സ്നേഹ തത്വ ചിന്ത ഉയിർ
ക്കുന്നൂ
സ്വാർത്തവും, ലോഭവും
ക്രോധവും, മറ്റ് ദുഃഖവും
വിടുതൽ ചെയ്ത, വിശുധമാം
കരുണയുടെ ഉണർവിത്!
ഉയിർപ്പിൻ്റെ തിരുനാൾ
ആഘോഷിച്ചു, പതിതരും –
പാപികളും, നിരാശരും
അവരുടെ രക്ഷകൻ
അതാ ഉയിർത്ത് വരുന്നു
സൂര്യ ശോഭയോടെ,
ഇനിയും ഉയിർകുവാൻ
മറന്ന ജനത്തിനെ
ഉയർത്തുവാൻ!
രക്ഷകന്റെ ഉയർത്തെഴുന്നേൽപ്പ് വളരെ മനോഹരമായി എഴുതി