വൃശ്ചികമാസം പിറവിയെടുക്കുകിൽ
ഉച്ചത്തിൽ കേൾക്കാം ശരണം
വിളികൾ
ദിക്കുകളൊക്കെ മുഖരിതമാകുന്ന
ഭക്തി കവിയും ശരണം വിളികൾ
അയ്യപ്പ! സ്വാമി അയ്യപ്പ!
എത്ര വിളിച്ചാലും മതി വരുകില്ല!
എത്ര ദർശിച്ചാലും കൊതിയടങ്ങില്ല!
ചിത്തമുരുകിക്കഴിയു കിലെങ്കിലും
സ്വസ്തയോടെ വസിക്കുകിലെങ്കിലും
എത്തിടാം പിന്നെയുമെന്ന് നിരൂപിച്ചു
കല്പിച്ച കാണിക്ക ദ്രവ്യങ്ങളൊക്കെയും
തൃപ്പാദ മുൻപിലായ് വച്ചു വിളിക്കുന്നു
അയ്യപ്പ! സ്വാമി അയ്യപ്പ!
ശരണം വിളിയോടെ മാല ധരിച്ചിടും.
വ്രതമെടുത്തെന്നും ശരണം വിളിച്ചിടും
ഉണരുന്ന വേളയിൽ
സ്നാനം നടത്തുമ്പോൾ
ഭജിക്കുന്ന വേളയിൽ
ഭുജിക്കുന്ന വേളയിൽ
നമിക്കുന്ന വേളയിൽ
ശയിക്കുന്നതുവരെ
ശരണമൊഴിഞ്ഞൊരു
നേരമില്ലായ്യപ്പ!
അയ്യപ്പ! സ്വാമി അയ്യപ്പ!
കെട്ടു മുറുക്കുമ്പോൾ
ദക്ഷിണ നൽകുമ്പോൾ കെട്ടു
ശിരസ്സിലെടുക്കുന്ന വേളയിൽ
മലയാത്ര വേളയിൽ
നദി സ്നാന വേളയിൽ
പടികൾ കയറുമ്പോൾ
ദർശന വേളയിൽ
തിരികെയിറങ്ങുമ്പോൾ
ഭവനമണയുമ്പോൾ
മാലകളൂരി നമിക്കുന്നതുവരെ
ശരണമൊഴിഞ്ഞൊരു
നേരമില്ലയ്യപ്പ!
അയ്യപ്പ! സ്വാമി അയ്യപ്പ!