മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ദിവസം മലയാളികൾക്ക് ഇല്ലെന്ന് തന്നെ പറയാൻ സാധിക്കും. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെയാണ് ആ പാട്ടുകളെ നെഞ്ചോട് ചേർക്കുന്നത്.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആർഥിക ഭാര്യ തന്നെയാണ്. പാട്ടുകളിലൂടെയാണ് ഇരുവരും പരസ്പരം അടുക്കുന്നതും. പാട്ടിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തോടുള്ള ആരാധനയിലേക്ക് എത്തിച്ചതെന്ന് പ്രഭ മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരുപാട് നാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസ് ചികിത്സയിലാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചിത്രം അദ്ദേഹം പങ്കുവച്ചത്. അതുകൊണ്ടു തന്നെ ചിത്രം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അമേരിക്കയിലെ ഡാലസിലാണ് ഇപ്പോൾ ദാസേട്ടൻ ഭാര്യ പ്രഭക്ക് ഒപ്പം. വിശ്രമജീവിതം ആനന്ദകരമാക്കുകയാണ് അദ്ദേഹം. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങൾ മുൻപൊരിക്കൽ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞിരുന്നു.
സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.