Wednesday, December 25, 2024
Homeഅമേരിക്കആറ് ടൈം സോണുകളിലുള്ള യുഎസ് സംസ്ഥാനങ്ങളിൽ ആദ്യത്തെ വോട്ടിങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ...

ആറ് ടൈം സോണുകളിലുള്ള യുഎസ് സംസ്ഥാനങ്ങളിൽ ആദ്യത്തെ വോട്ടിങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആരംഭിച്ചു: പെൻസിൽവാനിയയിലെ വോട്ടുകൾ നിർണ്ണായകം

വാഷിങ്ടൺ: ആറ് ടൈം സോണുകളിലുള്ള യുഎസ് സംസ്ഥാനങ്ങളിൽ ആദ്യത്തെ വോട്ടിങ്. ചൊവ്വാഴ്ച പുലർച്ചെ തന്നെ  തുടക്കമിട്ടിരിക്കും. ന്യൂഹാംഷയറിലെ ഡിക്സ്‌വിൽ നോച്ചിൽ ആറ് വോട്ടർമാർ ആദ്യ വോട്ട് ചെയ്യും. ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ചവരെ വോട്ടിങ് നീളും.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകളിലൊന്നായ പെൻസിൽവാനിയയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ കൂടുതലായി പതിയുന്നത്. 19 ഇലക്ടറൽ വോട്ടുകളാണ് ഈ സംസ്ഥാനത്തിനുള്ളത്. 2020ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ വിജയത്തിന് ഈ സംസ്ഥാനത്തു നിന്നുള്ള വോട്ടുകൾ നിർണായകമായിരുന്നു. പൊതുവെ ഡെമോക്രാറ്റുകൾക്ക് ശക്തിയുള്ള കേന്ദ്രമാണെങ്കിലും, 2016ൽ ട്രംപിനെ പെൻസിൽവാനിയയിലെ വോട്ടർമാർ പിന്തുണച്ചു എന്നത് ഡെമോക്രാറ്റുകളിൽ ആശങ്ക ഉണർത്തുന്ന കാര്യമാണ്. ഇക്കാരണങ്ങളാൽ രണ്ടുകൂട്ടരും ഈ സംസ്ഥാനത്ത് പ്രത്യേകമായി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിനിടയിൽ പെൻസിൽവാനിയയുടെ പിന്തുണയില്ലാത്ത ഒരു ഡെമോക്രാറ്റിനു പോലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ല. ബൈഡന്റെ ഭരണകാലത്തിനിടയിൽ പെൻസിൽവാനിയയിൽ വിലക്കയറ്റം വലിയ തോതിലുണ്ടായി. ജീവിതച്ചെലവ് വല്ലാതെ കൂടി. ഇതെല്ലാം വോട്ടിങ്ങിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ഡെമോക്രാറ്റുകൾ. ഇന്ത്യക്കാർ ഏറെയുള്ള സംസ്ഥാനം കൂടിയാണിത്.

അരിസോണ, നെവേദ, നോർത്ത് കരോലീന വിസ്കോൻസിൻ, ജോര്‍ജിയ, മിഷിഗൺ, പെൻസിൽവാനിയ എന്നി സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. 93 ഇലക്ടറൽ വോട്ടുകളാണ് ഇവർക്കുള്ളത്. ട്രംപ് വളരെ ശക്തമായ പ്രചാരണങ്ങളാണ് പെൻസിൽവാനിയയിൽ നടത്തിവരുന്നത്. നിയമവിരുദ്ധ കുടിയേറ്റം, തൊഴിൽനഷ്ടങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം അദ്ദേഹം ഉയർത്തി.

538 ഇലക്ടറൽ വോട്ടുകളിൽ ജയിക്കാൻ 270 എണ്ണം ആവശ്യമാണ്. ഇലക്ടറൽ കോളജിലെ ഇലക്ടർമാര്‍ക്കാണ് വോട്ടർമാർ വോട്ട് ചെയ്യുക. ജനകീയ വോട്ടുകൾ നിശ്ചയിക്കുന്നത് ഈ ഇലക്ടർമാരെയാണ്. ഇവർ ചേർന്ന് വോട്ടിട്ട് പ്രസിഡന്റിനെ കണ്ടെത്തുന്നു. വോട്ടിങ് ശതമാനം ഇത്തവണ കാര്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയാണിത്. മൊത്തം ചെലവ് 1590 കോടി ഡോളറോളം വരുമെന്നാണ് കണക്കാക്കുന്നത്. കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 139 കോടി രൂപയാണ് സമാഹരിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലെത്തിയത് 109 കോടി ഡോളറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments