Logo Below Image
Wednesday, July 23, 2025
Logo Below Image
Homeഅമേരിക്ക2025 മാസ്ക് മയാമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ആർസനൽ- ഫിലഡൽഫിയ ജേതാക്കൾ, മാഡ് -ഫ്ലോറിഡ റണ്ണേർസ് അപ്പ്...

2025 മാസ്ക് മയാമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ആർസനൽ- ഫിലഡൽഫിയ ജേതാക്കൾ, മാഡ് -ഫ്ലോറിഡ റണ്ണേർസ് അപ്പ് !

സാജ് കാവിന്റെ അരികത്ത്, ഫ്ലോറിഡ

മാസ്ക് മയാമിയുടെ ആറാമത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 16, 17 തീയതികളിൽ മയാമിയിൽ അരങ്ങേറി. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് 18 ടീമുകളിലായി 350-ഓളം താരങ്ങൾ പങ്കെടുത്ത ഈ ടൂർണമെന്റ് മികച്ച മത്സരങ്ങളുടെ വേദിയായി.

ആദ്യദിവസം ഗ്രൂപ്പ് ഘട്ട മത്സരങ്ങളും രണ്ടാമത്തെ ദിവസം ക്വാർട്ടർ ഫൈനലിൽ നിന്ന് ആരംഭിച്ച നോക്കൗട്ട് മത്സരങ്ങളും ആവേശകരമായിരുന്നു. ടൂർണമെന്റ് കൂപ്പർ സിറ്റി മേയർ ജെയിംസ് കുറാൻ ഉദ്ഘാടനം ചെയ്തു.

പ്രഗൽഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ഉയർന്ന നിലവാരമുള്ള മത്സരങ്ങൾ ആരാധകരെ രസിപ്പിച്ചു. ഫ്ലോറിഡയിലുടനീളവും, അടുത്ത സംസ്ഥാനങ്ങളിൽ നിന്നും എത്തിയ കായികപ്രേമികളുടെ സാന്നിധ്യത്തിൽ സ്റ്റേഡിയം നിറഞ്ഞുനിന്നു.

ടീം ഇൻഫർമേഷൻ സ്റ്റേറ്റ് വൈസ്-
New York, Philadelphia , Ohio ,Charlotte, Atlanta (3), Texas (4 -Houston, Dallas, Austin), Canada, California, Florida(4), Michigan.

അനേകം പ്രതീക്ഷകളുടെ വേദിയായി തീർന്ന സെമിഫൈനലിൽ, ടസ്കേർസ് OHIO ടീം ആർസനൽ ഫിലഡൽഫിയയോട് പരാജയപ്പെട്ടു, മാഡ് -ഫ്ലോറിഡ, സ്ട്രൈക്കേഴ്സ് ഓസ്റ്റിനെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന ത്രില്ലർ ഫൈനലിൽ ആർസനൽ ഫിലഡൽഫിയ മാഡ്-ഫ്ലോറിഡയെ മറികടന്ന് കിരീടം സ്വന്തമാക്കി.

യൂത്ത് വിഭാഗത്തിന്റെ ഫൈനലിൽ മാസ്ക് മയാമി, FCC Dallas നെ കീഴടക്കി യൂത്ത് കിരീടം സ്വന്തമാക്കി. വിജയികൾക്കുള്ള പുരസ്‌കാര ചടങ്ങിൽ പെമ്പറോക്ക് പൈൻസ് മേയർ അഞ്ചലോ കാസ്റ്റിലോ പങ്കെടുത്തു. ഫോകാനാ ഫ്ലോറിഡ ആർ.വി.പി. ലിന്റോ ജോളി, തന്റെ സ്വന്തം ടീമായ മാഡ്-ഫ്ലോറിഡയുടെ റണ്ണേഴ്സ്-അപ്പ് കിരീടം ഏറ്റുവാങ്ങാൻ എത്തിയത് ശ്രദ്ധേയമായി.

സംഘാടക സമിതി:
മാസ്ക് മയാമി സംഘാടകരായ പ്രസിഡന്റ് വിപിൻ വിൻസന്റ്, ടൂർണമെന്റ് കോർഡിനേറ്റർ നോയൽ മാത്യു, ടൂർണമെന്റ് ഇൻചാർജ് ഷെൻസി മാണി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ അജിത് വിജയൻ, ടീം മാനേജർ അജി വർഗീസ്, ഫിക്സ്ചർ ഇൻചാർജ് നിതീഷ് ജോസഫ്, P.R.O രഞ്ജിത്ത് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷിബു ജോസഫ്, ജോയിന്റ് ട്രഷറർ മനോജ് കുട്ടി, ടൂർണമെന്റ് ഓഫീസ് ഇൻചാർജ് വിനു അമ്മാൾ, എന്റർടൈൻമെന്റ് ഇൻചാർജ് ശ്രീജിത്ത് കാർത്തികേയൻ, ടീം ക്യാപ്റ്റൻ ദീപക് ജി.കെ. എന്നിവർ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കി.

മാസ്ക് മയാമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത്തവണയും അതിന് ഉയർന്ന നിലവാരം പുലർത്താനായതിൽ സംഘാടകർ ആഹ്ളാദം പ്രകടിപ്പിച്ചു.

സാജ് കാവിന്റെ അരികത്ത്, ഫ്ലോറിഡ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ