Logo Below Image
Monday, April 28, 2025
Logo Below Image
Homeഅമേരിക്കപ്രണയത്തിനും കാൽപ്പനികതയ്ക്കുമിടയിലെ കവി (കവിത) ✍ഇടക്കുളങ്ങര ഗോപൻ

പ്രണയത്തിനും കാൽപ്പനികതയ്ക്കുമിടയിലെ കവി (കവിത) ✍ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

പ്രണയനഗരത്തിലെ കവി,
ഒരു പന്തയക്കുതിരയാണ്.
മീസാൻകല്ലുകൾക്കിടയിൽ നിന്ന്
ഒറ്റുകാരെക്കുറിച്ച് പാടുമ്പോൾ,
ഗദ്ദാറിന്റെയാവേശത്തിൽ ജ്വലിക്കും.
അവ്വയാറിന്റെ സൂക്തങ്ങളിൽ
അഭിരമിക്കും.
ഗാഗുൽതാഴ്വരയിലെ ലില്ലിപ്പൂക്കളായി
സൂര്യനുനേരെ നെഞ്ചുവിരിക്കും.
മഞ്ഞുമലയിലെ ഹിമക്കരടിയായി,
രോമങ്ങളുയർത്തി പ്രതിരോധിക്കും.
ഏഴാംകടലിലും കറുത്തിരുണ്ടൊരു
പൊങ്ങുതടിയിൽ,
ലോകം മറികടക്കാൻ തിരകൾ
മുറിക്കും.
കാൽപ്പനിക വസന്തത്തിലെ കവി,
കർണ്ണികാരപ്പൂക്കളെപ്പോലെ,
തിളയ്ക്കുന്നവെയിലിൽ സ്വയം
ബലിയാകും.
പ്രാണനില്ലാത്തൊരുടലായ്
നഗരമധ്യത്തിൽ,
ഗതികെട്ടൊരു ജനതയെ അഭിവാദ്യം
ചെയ്യും.
വാക്കുകൾ കൊളുത്തിവെച്ച
ആശയത്തെരുവിൽ,
ആലോചനകളുടെ വെള്ളിടിപായിക്കും.
കവി, നിരപരാധികളുടെ മറവിൽ
അഭ്യാസം പഠിച്ചവൻ,
അവന്റെ ഗുരുനിന്ദയ്ക്ക് പെരുവിരൽ
തന്നെയാണ് ഭിക്ഷ.
കവി,മണ്ണിൽ പതിഞ്ഞ അടയാളങ്ങൾ
കൊണ്ട്
വിണ്ണിൽ വരച്ച മഴവില്ല്.
പെരുമകൾക്കുമേൽ രക്തംകൊണ്ട്
കയ്യൊപ്പിട്ടവൻ.
പ്രണയിനികളുടെ കടൽ.
കാവ്യ വ്യവഹാരങ്ങളിൽ
വാക്കുകൾക്കും,
ശബ്ദങ്ങൾക്കുംമീതെ,ജലനടനം
നടത്തിയതിന്,
കുറ്റവാളിയാക്കി, ഇരിക്കപ്പിണ്ഡം
വെച്ചവൻ.
അവനെ പൂനിലാവുമ്മവെയ്ക്കുന്നു ,
പുൽക്കൊടി കാവൽ നിൽക്കുന്നു.

ഇടക്കുളങ്ങര ഗോപൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ