Saturday, November 30, 2024
Homeമതംക്ഷേത്ര ദർശനം (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ക്ഷേത്ര ദർശനം (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

നമ്മളിൽ പലരും ക്ഷേത്രസന്നിധിയിൽ എത്തിയാൽ പ്രതിഷ്ഠക്കു മുമ്പിൽ കൈകൂപ്പി നമ്മുടെ ആവശ്യങ്ങൾ അഥവാ ആഗ്രഹങ്ങൾ മൗനമായി പറഞ്ഞു കൊണ്ടാണല്ലോ പ്രാർത്ഥന തുടങ്ങുന്നത്. എന്നാൽ ആദ്യം തന്നെ ദൈവസന്നിധിയിൽ എത്താനും ദർശനം നടത്താനും അവസരം നൽകിയതിനുമുള്ള നന്ദി പറഞ്ഞു കൊണ്ടുള്ള പ്രാർത്ഥന തുടങ്ങണമെന്നാണ്. അതിനുശേഷം മാത്രമേ പലർക്കും പല ആഗ്രഹങ്ങളും ഉണ്ടാകാം. ആ ആഗ്രഹങ്ങൾ അഥവാ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാടുള്ളൂവെന്നും.

ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവർ ആരുമുണ്ടാകില്ലെന്നത് സത്യമാണ്. ദർശന സൗഭാഗ്യം എവിടെയാണോ കിട്ടുന്നത് ആ ചൈതന്യ ശക്തിക്കനുസരിച്ച് നമുക്ക് ഫലം ലഭിക്കുമെന്നതാണ് വിശ്വാസം. അതുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾക്ക് വേണ്ടിയും തൊഴുത് പ്രാർത്ഥിക്കണമെന്നാണ്.

എത്രത്തോളം മനസ്സിനെ പൂർണ്ണമായി ദൈവത്തിൽ അർപ്പിച്ച് നേരിൽ കാണും വിധം ഭഗവാനെ ഉള്ളിൽ സ്മരിച്ച് നാമം ജപിക്കുന്നുവോ അപ്പോഴാണ് മറ്റെല്ലാം മറന്ന് അനുഗ്രഹീതമായ ആ ഭാവത്തിലൂടെ നമുക്ക് ദർശനം ലഭിക്കുന്നതെന്നും അതിന്റെ ഫലം അതീവ ശ്രേഷ്ഠമാകുന്നു മെന്നതുമാണ് വിശ്വാസം. ഇത് നമ്മളിലെ മനസ്സിലെ, ചിന്തകളിലെ, ശാരീരികവുമായ തിന്മയെ അകറ്റിടുന്നു. ഇവയെ തരണം ചെയ്യാൻ അനുഗ്രഹീതമായതാണ് നാമജപം.

ഇത്തരമൊരു അവസ്ഥ നമ്മളിൽ ഇല്ലായെങ്കിൽ ആരാധനാലയത്തിൽ ദർശനത്തിന് പോകുന്നത് വെറുതെയാണെന്ന് പറയപ്പെടുന്നു.

ഏകാഗ്രമായി മനസ്സിനെ ഭഗവാന്റെ സന്നിധിയിൽ അർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന സഫലമാകുമെന്നാണ്.

അതേസമയം ക്ഷേത്രപ്രവേശനത്തിൽ നിഷ്ഠകൾ പാലിക്കാതെയുള്ള സന്ദർശനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമാണ്.

ക്ഷേത്രപ്രവേശത്തിന് മുമ്പ് ആല് പ്രദർശനം നടത്തണമെന്ന് പറയപ്പെടുന്നു.

“മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത ശിവരൂപായ വൃക്ഷരാജാവതേ നം”

ആല് പ്രദക്ഷിണ സമയത്ത്, ആലിൻ ചുവട്ടിൽ ബ്രഹ്മാവിനെയും, ആലിൻ മദ്ധ്യത്തിൽ മഹാവിഷ്ണുവിനെയും, ആലിൻ അഗ്രത്തിൽ പരമശിവനെയും സങ്കൽപ്പിച്ച് ധ്യാനിക്കണമെന്നാണ് വിശ്വാസം.

കൂടാതെ തൊഴുമ്പോൾ വിരലിന്റെ അറ്റം കൂട്ടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും താമരമൊട്ടുപോലെ വേണമെന്നുമാണ്.

പിന്നെ പ്രദക്ഷിണം വെക്കുമ്പോൾ ഗണപതി ഭഗവാന് ഒരു പ്രദക്ഷിണവും, സൂര്യഭഗവാന് രണ്ട് പ്രദക്ഷിണവും, ശ്രീ ശങ്കര ഭഗവാന് മൂന്ന് പ്രദക്ഷിണവും, മഹാവിഷ്ണുവിനും ദേവിക്കും നാല് വീതവും പ്രദക്ഷിണം ചെയ്യണമെന്നാണ്. എങ്കിലും പൊതുവായിട്ട് എല്ലാ ദേവതകൾക്കും മൂന്ന് പ്രദക്ഷിണമാകാമെന്നുമുണ്ട്.

ആദ്യപ്രദക്ഷിണം ഭക്തരെ പാപത്തിൽ നിന്നും, രണ്ടാമത് ദേവദർശനവും, മൂന്നാമതിലൂടെ ഐശ്വര്യവും സുഖവും ലഭ്യമാകുമെന്നാണ് വിശ്വാസം.

നമ്മളിൽ പലർക്കും പരിചിതവും ചിലർക്ക് അപരിചിതവുമായ ക്ഷേത്രദർശനങ്ങളിലെ ചില കാര്യങ്ങൾ സൂചിപ്പിച്ചുവെന്ന് മാത്രം.

ശുഭം 🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments