Thursday, November 21, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരളം യാത്രാ വിശേഷങ്ങൾ - (21) 'വേളി ടൂറിസ്റ്റ് വില്ലേജ്'...

മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (21) ‘വേളി ടൂറിസ്റ്റ് വില്ലേജ്’ ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

റിറ്റ ഡൽഹി

വേളി ടൂറിസ്റ്റ് വില്ലേജ്

 ‘ natural resources ‘ നെ പൊടിതട്ടിയും  മിനുക്കിയും കൂടുതൽ സുന്ദരമാക്കി ടൂറിസ്റ്റുകളെ ആകർഷിക്കുന്നതാണ്  പല വിദേശ രാജ്യങ്ങളിലേയും ടൂറിസ്റ്റ് സ്ഥലങ്ങൾ. കേരളത്തിലും ഇത്തരം ഒരു ചിന്ത കടന്നു കൂടി മിക്ക  ‘ natural resources നെ കൂടുതൽ സുന്ദരമാക്കുന്നതാണ് ഇപ്പോൾ കണ്ടു വരാറുള്ളത്.  എൺപതുകളിലെ  അതുപോലെയൊരു കേരളത്തിലെ  പ്രോജക്ടാണ്, തിരുവനന്തപുരത്തിലെ ‘ വേളി ടൂറിസ്റ്റ് വില്ലേജ്’ . വേളി തടാകം അറബിക്കടലിൽ ചേരുന്നത് ഈ സ്ഥലത്താണ് .

വേളി ടൂറിസ്റ്റ് വില്ലേജിനായിട്ടുള്ള  ആദ്യകാല നവീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ എൻ്റെ വാസം തിരുവനന്തരപുരത്തായതു കൊണ്ട്  അന്നു മുതൽ അവിടെ പല പ്രാവശ്യം സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്.  ആദ്യകാലങ്ങളിൽ തടാകങ്ങളിലൂടെയുള്ള ബോട്ട് യാത്ര, അതിൽ തന്നെ പെഡൽ ബോട്ടുകളോ പാഡിൽ ബോട്ടുകളോ വാടകയ്‌ക്കെടുത്തുള്ള യാത്രയായിരുന്നു കൂടുതൽ ഇഷ്ടം. അതുപോലെ വൃത്തിയും വെടിപ്പോടെയുള്ള പുൽത്തകിടികളുമായിരുന്നു  അന്നത്തെ മറ്റൊരാകർഷണം. പിന്നീട് വന്ന ‘സ്പീഡ് ബോട്ട് ‘  ഒരു പക്ഷെ വെള്ളത്തിനു മുകളിലൂടെ ‘ വെള്ളം തൊട്ടു തൊട്ടില്ല ‘ എന്ന മട്ടിലാണ് യാത്ര. പലരും ടിക്കറ്റ് എല്ലാം വാങ്ങിച്ച് ബോട്ടിൻ്റെ യാത്രകണ്ട് പേടിച്ച് ടിക്കറ്റ് അവിടെയുള്ളവർക്ക് കൊടുക്കുന്നത് രസകരമായിരുന്ന കാഴ്ചയായിരുന്നു. ഞാനും അങ്ങനെ  രണ്ടു – മൂന്നു പ്രാവശ്യം  ‘ ഓസിന് ‘ യാത്ര നടത്തിയുണ്ടെന്നാണ് ഓർമ്മ. എന്റെ പഠന കാലത്തായിരുന്നതു കൊണ്ടാകാം വലിയ ഭയമൊന്നും അന്ന് തോന്നി യിരുന്നില്ല. ഇന്നായിരുന്നെങ്കിൽ രണ്ടു വട്ടം ചിന്തിച്ചേനെ , വയസ്സ് ആവുന്നതിന്റെ കുഴപ്പം!

വേളി ലഗൂണിന്റെ തെക്കൻ തീരത്തുള്ള ഒരു വലിയ പൂന്തോട്ടം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. ഈ പൂന്തോട്ടം ഒരു ഫ്ലോട്ടിംഗ് പാലത്തിലൂടെ വേളി ബീച്ചുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതു പോലെ തടാക കാഴ്ചയും ബോട്ടുയാത്രയും മാത്രമല്ല കടൽത്തീരവും കാലുകൾ നനയ്ക്കലുമായി ട്ടുള്ള പതിവു പരിപാടികൾക്കും ഈ ടൂറിസ്റ്റ് സ്ഥലം തയ്യാർ.

കുട്ടികൾക്കുള്ള കളിസ്ഥലത്ത് ഗെയിമുകൾ, കുതിര സവാരി, നീന്തൽക്കുളം, ഷോപ്പിംഗ് സ്റ്റാളുകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ പിക്നിക് ഏരിയയിലുണ്ട്. വേളിയിലെ മറ്റൊരു ആകർഷണം കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) ഫ്ലോട്ടിംഗ് കഫേയാണ്.

കേരളത്തിലെ പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത  സൃഷ്ടിച്ച കല്ലും പുല്ലും കൊണ്ട് നിർമ്മിച്ച യക്ഷി വേളി ടൂറിസ്റ്റ് വില്ലേജിന്റെ ഭൂപ്രകൃതിയിൽ വ്യാപിച്ചിരിക്കുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റു നിരവധി ശിൽപങ്ങളും പാർക്കിലുണ്ട്.

തിരുവനന്തപുരം സിറ്റിയിൽ നിന്ന് 12 കി.മീ. അകലെയാ യിട്ടാണ് ഈ സ്ഥലം. അതുകൊണ്ട് നഗരത്തിന്റെ തിരക്കും ബഹളവുമില്ലാത്ത ഒരു സ്ഥലം എന്നു പറയാം. പക്ഷെ വൈകുന്നേരം ആറര – ഏഴ് മണിയോടെ ഒരു വിജനമായ ഒരു സ്ഥലവും ആകുന്നു.

 ഈ അടുത്ത നാളിൽ വിദേശത്ത് നിന്ന് വന്ന കൂട്ടുകാരി വേളി ടൂറിസ്റ്റ് വില്ലേജ് സന്ദർശിച്ച ശേഷം അയച്ചു തന്ന ആ ഫോട്ടോകൾ, ഒരു പക്ഷെ ഓർമ്മകളെ അയവിറക്കി കൊണ്ടുള്ള ഒരു സഞ്ചാരക്കുറിപ്പാണിത്.

അന്നും – ഇന്നും കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ വളരെ നല്ല പിക്നിക് സ്പോട്ടാണ് ഈ സ്ഥലം.

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments