Tuesday, September 17, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (40) ' രാമനാഥ് ഗോയങ്ക -1904 - 1991 ‘

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (40) ‘ രാമനാഥ് ഗോയങ്ക -1904 – 1991 ‘

മിനി സജി കോഴിക്കോട്

പത്രയുടമ, പത്രപ്രവർത്തകൻ, വ്യവസായി, രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രശസ്തനായ രാമനാഥ് ഗോയക കോൺസ്റ്റിറ്റു വൻ്റ് അസംബ്ലിയിലും ലോക സഭയിലും അംഗമായിരുന്നു. കൽക്കത്തയിലായിരുന്നു വിദ്യാഭ്യാസം. 1919 -ൽ ഗാന്ധിജിയുമായി പരിചയപ്പെട്ട ഗോയങ്ക സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1926 മുതൽ 1930 വരെ അദ്ദേഹം മദ്രാസ് ലജിസ്റ്റേറ്റീവ് കൗൺസിൽ അംഗമായിരുന്നു.

ഗോയങ്ക 1932-ൽ മദ്രാസിൽ ഇന്ത്യൻ എക്സ്പ്രസ് പത്രം തുടങ്ങി. 1957 വരെ അദ്ദേഹം തനിച്ചാണ് പത്രത്തിൻ്റെ എല്ലാ ചുമതലകളും നിർവഹിച്ചത്. ഫിനാൻഷ്യൽ എക്സ്പ്രസ്, സ്ക്രീൻ ജനസത്ത, ലോകസത്ത, ദിനമണി, കന്നട പ്രഭ, ആന്ധ്ര പ്രഭ എന്നീ പത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1975 ജൂൺ 25 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മൗലികാവകാശങ്ങൾ തടയപ്പെട്ടു. പത്രങ്ങളുടെ മുഖപ്രസംഗങ്ങളിൽ സെൻസർഷിപ്പ് ഏർപ്പെടുത്തി.

ബ്രിട്ടീഷുകാരുമായി പോരാടി മദ്രാസിൽ താമസമാക്കിയിരുന്ന ഈ മാർവാഡിക് ഇന്ദിരാഗാന്ധി ഒരു പ്രശ്നമായിരുന്നില്ല. വിപ്ലവകാരിയും, വിഗ്രഹഭഞ്ജകനും, വിവാദ പുരുഷനുമായിരുന്ന അദ്ദേഹം തന്റെ വ്യക്തിത്വം പത്രത്തിൽ പ്രതിഫലിപ്പിച്ചു. താൻ ചെയ്യുന്നതുപോലെ വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ തുറന്നു പറയാൻ അദ്ദേഹം എഡിറ്റർമാരോടും ആവശ്യപ്പെട്ടു,

അവതരണം: മിനി സജി കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments