17.1 C
New York
Thursday, September 28, 2023
Home Special 😀😀“ചിരിക്കാം! ചിരിപ്പിക്കാം!”😀😀 കാറ്റേ ഒന്ന് ചൊല്ലാമോ..?

😀😀“ചിരിക്കാം! ചിരിപ്പിക്കാം!”😀😀 കാറ്റേ ഒന്ന് ചൊല്ലാമോ..?

നിർമല അമ്പാട്ട്, പൊന്നാനി

വീട്ടിൽ അനിയത്തിമാരുമായി ഇരുന്ന് അടികൂടുകയായിരുന്നു ഞാൻ . പൂമുഖത്തിരുന്ന് വായിക്കുകയാണ് അച്ഛൻ . അകത്തുനിന്ന് ബഹളം മൂത്തപ്പോൾ അച്ഛൻ പറഞ്ഞു ” ആ മേലേകണ്ടത്തിൽ ഞാറിട്ടതിൽ പുല്ല് പറിക്കാൻ പെണ്ണുങ്ങളെ കിട്ടീല്ല്യ ഇതുവരെ.. ഇവിടെകിടന്ന് ഇടികൂടുന്നതിന് പകരം ആ കണ്ടത്തിലെ പുല്ല് പറിച്ചെങ്കിൽ അതൊരു ഉപകാരമാവുമായിരുന്നു”
അത് കേൾക്കേണ്ടതാമസം ഞാനും അനിയത്തിയും പാടത്തേക്കോടി. അവിടെപോയാൽ പലവിധ ഇഷ്ടങ്ങളുണ്ട്. കണ്ടത്തിൻറെ തണുത്ത വരമ്പിലൂടെ ഓടിനടക്കാം. ഞവുഞ്ഞിമുട്ട ചവുട്ടിപ്പൊട്ടിക്കാം . തോർത്ത്മുണ്ട് കൊണ്ട് പരൽമീൻകുഞ്ഞുങ്ങളെ പിടിക്കാം.
എല്ലാറ്റിലുമുപരി കണ്ടത്തിൻറെ ഒരുവശത്തെ വലിയപറമ്പിൻറെ അതിർത്തിയിൽ പേരറിയാത്ത പലതരം മരങ്ങളിൽനിന്നും പഴുത്തുവീഴുന്ന പഴങ്ങൾ പെറുക്കിത്തിന്നാം.
ഞങ്ങൾ പാടത്തു ചെന്നു. അപ്പോളാണ് ഓർത്തത് . ഒരു വലിയ സംശയം. നെല്ലേത് പുല്ലേത് ..? ആരോട് ചോദിക്കും? പാടത്താണെങ്കിൽ അടുത്താരുമില്ല. പിന്നെ ഞങ്ങൾ രണ്ടുപേരും കൂടി അങ്ങ് തീരുമാനിച്ചു.
കട കറുത്ത് ചന്തമില്ലാത്തത് പുല്ല്. കട വെളുത്ത് ചന്തമുള്ളത് നെല്ല്!
ഞങ്ങൾ പറിക്കാൻ തുടങ്ങി. പറിച്ചാൽ കിട്ടാത്തത് വലിച്ചുപൊട്ടിച്ചു. പറിച്ചെടുത്തതെല്ലാം ഒരു പിടിയാവുമ്പോൾ വരമ്പത്ത്‌കൊണ്ടുപോയി വെക്കും. ഏതാണ്ട് കണ്ടത്തിൻറെ മൂന്നിലൊന്ന് ഭാഗമായി. അപ്പളേക്കും തിരുത്തിക്കാട് ഭാഗത്ത് നിന്ന് രണ്ടുപേർ പഴഞ്ഞി അങ്ങാടിയിലേക്ക് പോവുന്നവർ അതിലേ വരുന്നു. അവർക്ക് അപ്പുറത്തെ വലിയ വരമ്പിലൂടെയാണ് പോവേണ്ടത്. പതിവിന് വിപരീതമായി രണ്ടുപാവടക്കാരികൾ കുമ്പിട്ടുനിൽക്കുന്നത് കണ്ട അവർ ഞങ്ങളുടെ വരമ്പത്തേക്ക് വന്നു, പറിച്ചുവെച്ചതുകണ്ടു നെഞ്ചത്തടിച്ചുപോയി പാവം കർഷകർ . പറിച്ചതെല്ലാം നെല്ലായിരുന്നു. പലതും കട പൊട്ടിച്ചുമായിരുന്നു.
” അയ്യോ ഇത് മ്മടെ മാഷടെ മക്കളല്ലേ …ഓടടീ പാടത്ത്ന്ന് …”
ഞങ്ങളെ പാടത്ത് നിലംതൊടാതെ ഓടിച്ചുവിട്ടു
അന്ന് വൈകുന്നേരമാവുമ്പോളേക്കും സംഭവം നാട്ടിലൊക്ക പാട്ടായി. ചായക്കടയിൽ, പലചരക്ക്കടയിൽ റേഷൻകടയിൽ, വായനശാലയിൽ, മറ്റ് ഇരിപ്പുകേന്ദ്രങ്ങളിൽ, കൂടാതെ നാലാൾ കൂടുന്നിടാതെല്ലാം.
പിറ്റേന്ന് പഠിക്കാൻ പോവുമ്പോൾ..”പുല്ല് പറിക്കാൻ രണ്ട് പെണ്ണുങ്ങളെ വേണം”. “ഉമ്മടെ മാഷടെ കുട്ട്യോളെ വിളിക്കാന്നേ..”
ചോദ്യവും ഉത്തരവുമൊക്കെ കേട്ട് അല്പം നാണക്കേട് സഹിച്ച് നടന്നുപോയ പഠന കാലം.
ചെറുപ്പക്കാർ അല്പം ശബ്ദം താഴ്ത്തിക്കൊണ്ട് ” പുല്ലൊന്ന് പറിച്ച് തര്വോ..”
എല്ലാം സ്നേഹപൂർവ്വമാണെങ്കിലും മക്കൾക്ക് കിട്ടി്യതിന്റെ ഒരു പങ്ക് അച്ഛനും സഹിക്കേണ്ടി വന്നു.
പ്രിയമുള്ളവരെ..എങ്ങിനെയുണ്ട് എന്റെ അമളി?..ഏതാണ്ട് രണ്ട് പറ നെല്ലിന്റെ ഞാറാണ് നശിപ്പിച്ചത്.

നിർമല അമ്പാട്ട്,
പൊന്നാനി

************************************************************************

ഈ പംക്തിയിലേക്ക് ലേഖനം അയക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ അയക്കുക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ
കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അടഞ്ഞ വാതിലുകള്‍ (കഥ)✍ബെന്നി സെബാസ്റ്റ്യൻ

ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍, ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് , വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു. ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ...

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...
WP2Social Auto Publish Powered By : XYZScripts.com
error: