Saturday, December 7, 2024
Homeകഥ/കവിതചില്ലു ചിത്രങ്ങൾ (കവിത) ✍ബദരി പുനലൂർ

ചില്ലു ചിത്രങ്ങൾ (കവിത) ✍ബദരി പുനലൂർ

✍ബദരി പുനലൂർ

മനസ്സിൻ്റെ മൺചുവരിൽ
ഞാൻ തൂക്കിയിട്ട നിൻ്റെ
ചില്ലു ചിത്രങ്ങൾ വീണുടഞ്ഞപ്പോൾ
അതിലെ
ഓരോ നുറുങ്ങിലും പ്രിയനേ
നിനക്ക് രോഭാവങ്ങളായിരുന്നു..
ഒന്നിൽ നീ
ക്ഷുഭിതനായിരിക്കുമ്പോൾ
മറ്റൊന്നിൽ നീ പുഞ്ചിരിക്കുന്നു.. ഒന്നിൽ
നീ ദു:ഖിതനായിരിക്കുമ്പോൾ മറ്റൊന്നിൽ നീ
സന്തോഷവാനായിരിക്കുന്നു..
ഇനിയുമൊന്നിൽ നിൻ്റെ കണ്ണുകൾ
എന്നെ മാടിവിളിക്കുമ്പോൾ മനസ്സിൻ്റെ
മൺചുവരിൽ ഞാൻ തൂക്കിയിട്ട നിൻ്റെ
ചില്ലു ചിത്രങ്ങൾ വീണുടഞ്ഞപ്പോൾ
അതിലെ
ഓരോ നുറുങ്ങിലും പ്രിയനേ
നിനക്ക് ഓരോഭാവങ്ങളായിരുന്നു..
ഒന്നിൽ നീ
ക്ഷുഭിതനായിരിക്കുമ്പോൾ
മറ്റൊന്നിൽ നീ പുഞ്ചിരിക്കുന്നു.. ഒന്നിൽ
നീദു:ഖിതനായിരിക്കുമ്പോൾ
മറ്റൊന്നിൽ നീ
സന്തോഷവാനായിരിക്കുന്നു..
ഇനിയുമൊന്നിൽ നിൻ്റെ കണ്ണുകൾ
എന്നെ മാടിവിളിക്കുമ്പോൾ
വേറെയൊന്നിൽ രൂക്ഷമായ
നോട്ടത്താൽ എന്നെ അകറ്റി
നിർത്തുന്നു..
ഞാൻ ആതുണ്ടുകളെല്ലാമെടുത്ത്
വീണ്ടും ചേർത്തുവെക്കുകയും
എൻ്റെ ഹൃദയം നിന്നിലേക്കു
തിരിച്ചു വെക്കുകയും ചെയ്തപ്പോൾ
അത്ഭുതം…!!
നീ പൂർവ്വാധികം സുന്ദരനും
സ്നേഹവായ്പോടെ എൻ്റെ
ചാരത്തണഞ്ഞവനുമായിരിക്കുന്നു..!
വേറെയൊന്നിൽ രൂക്ഷമായ
നോട്ടത്താൽ എന്നെ അകറ്റി
നിർത്തുന്നു..
ഞാൻ ആതുണ്ടുകളെല്ലാമെടുത്ത്
വീണ്ടും ചേർത്തുവെക്കുകയും
എൻ്റെ ഹൃദയം നിന്നിലേക്കു
തിരിച്ചു വെക്കുകയും ചെയ്തപ്പോൾ
അത്ഭുതം…!!
നീ പൂർവ്വാധികം സുന്ദരനും
സ്നേഹവായ്പോടെ എൻ്റെ
ചാരത്തണഞ്ഞവനുമായിരിക്കുന്നു..!

ബദരി പുനലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments