Friday, April 12, 2024
Homeസ്പെഷ്യൽആകാശത്തിലെ പറവകൾ - (19) ഫ്ലമിംഗോ

ആകാശത്തിലെ പറവകൾ – (19) ഫ്ലമിംഗോ

റിറ്റ ഡൽഹി 

Flamingo

തിളങ്ങുന്ന പിങ്ക് തൂവലുകൾ, മെലിഞ്ഞ നീളമുള്ള കാലുകൾ, കണ്ടാൽ ഏതോ സ്റ്റിൽറ്റിൽ നിൽക്കുന്നതു പോലെ തോന്നും. എസ് ആകൃതിയിലുള്ള കഴുത്ത് എന്നിവയ്ക്ക് ഫ്ലമിംഗോകൾ പ്രശസ്തമാണ്. വലിയ ചിറകുകളും, ചെറിയ വാലുകളുമാണ് ഇവയ്ക്കുള്ളത്.

ഏകദേശം 90 മുതൽ 150 സെന്റീമീറ്റർ  വരെ ഉയരമുണ്ട്. പൊതുവെ  ആയിരക്കണക്കിന് പക്ഷികൾകൂട്ടങ്ങളാണ് കണ്ടു വരാറുള്ളത്. ആ പക്ഷി കൂട്ടങ്ങളാണ് അതിന്റെ ഭംഗി എന്ന് പറയേണ്ടതില്ലല്ലോ.

വേട്ടക്കാരെ ഒഴിവാക്കുക, പരമാവധി ഭക്ഷണം കഴിക്കുക, അപൂർവമായ നെസ്റ്റിംഗ് സൈറ്റുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുക എന്നീ ഉദ്ദേശത്തോടെയാണ് ഇവർ കൂട്ടമായി  താമസിക്കുന്നതിന്റെ  പ്രാധാന കാരണങ്ങൾ എന്നാണ് പറയുന്നത്.

ഫ്ലെമെൻകോ എന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ഫ്ലമിംഗോ എന്ന വാക്ക് വന്നത്. ഫ്ലെമെൻകോ എന്നാൽ  ഒരു താളാത്മക നൃത്തമാണ്. ഇവരുടെ കൂട്ടത്തോടെയുള്ള ചലനം നൃത്തത്തിന് തുല്യം എന്നതിൽ സംശയമില്ല.

 ആഫ്രിക്ക , ഏഷ്യ , തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ഈ പക്ഷികൾ വസിക്കുന്നത് . എന്നാൽ ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്  കുടിയേറി പാർക്കാറുണ്ട്. ഇവരുടെ വരവും പോക്കും മൺസൂണിനെ ആശ്രയിച്ചാണ്.മൺസൂൺ വൈകുന്നതനുസരിച്ച്  പക്ഷികളുടെ വരവും താമസിക്കാറുണ്ടത്രേ! മഞ്ഞുകാലത്ത് വസിക്കുന്ന തടാകങ്ങൾ തണുത്തുറയുമ്പോൾ ‘ ഫ്ളമിംഗോ കൂട്ടം’ ചൂടുള്ള പ്രദേശങ്ങളിലേക്ക് മാറുന്നത് സാധാരണമാണ്.തെളിഞ്ഞ ആകാശത്തിലും കാറ്റിലും പറക്കുന്നത് അവർ ആസ്വദിക്കാറുണ്ട്. ഒരു രാത്രിയിൽ, അവർക്ക് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശരാശരി 600 കിലോമീറ്റർ  സഞ്ചരിക്കാനാകും.

മിക്ക വാറും ദേശാടനം ചെയ്യുന്ന ഇവർ പ്രജനനത്തിനായി അവരുടെ പ്രാദേശിക സ്ഥലത്തിലേക്ക് മടങ്ങും. ഇവരുടെ  പ്രദേശങ്ങളിലെ മത്സ്യങ്ങളുടെ അഭാവമോ സാന്നിദ്ധ്യമോ അവയുടെ കുടിയേറ്റ രീതിയെ വളരെയധികം സ്വാധീനിച്ചേക്കാം.

ഫ്ളെമിംഗോയിലെ പിങ്ക് നിറത്തെ പറ്റി അറിഞ്ഞപ്പോൾ തമാശ തോന്നി. അവർക്ക് പിങ്ക് നിറം ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്.പച്ചക്കറി കഴിക്കാത്ത കുട്ടികളിൽ കാരറ്റും തക്കാളിയുമൊക്കെ കഴിച്ചാൽ ആ  നിറം വരുമെന്ന്   പറഞ്ഞു പറ്റിക്കുന്ന ചില അമ്മമാരുടെ  ട്രിക്കുകളാണ്  ഓർമ്മ വന്നത്.എന്റെ അമ്മ ഈ തരത്തിൽ ഓരോ കാര്യങ്ങൾ ചെയ്യിപ്പിച്ചെടുക്കുന്നതിൽ ‘ആശാട്ടി  ആയിരുന്നു.കഴിക്കുന്ന ഭക്ഷണത്തിലെ ബീറ്റാ കരോട്ടിൻ കാരണമാണ് ഇവയ്ക്ക് പിങ്ക് നിറത്തിലുള്ള തൂവലുകൾ ഉണ്ടാവുന്നത്.

പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ചെമ്മീൻ, ഒച്ചുകൾ, ആൽഗകൾ എന്നു വിളിക്കപ്പെടുന്ന സസ്യസമാന ജലജീവികൾ എന്നിവ ഉൾപ്പെടുന്നു.  തല വെള്ളത്തിൽ മുക്കി, തലകീഴായി വളച്ചൊടിക്കുന്നു, മത്സ്യത്തെ കോരിക പോലെ അതിന്റെ മുകളിലെ കൊക്ക് ഉപയോഗിച്ച് കോരിയെടുക്കുന്നു.  അവർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ചെളി  വേർതിരിക്കുന്നതിനു ലാമെല്ല എന്ന് വിളിക്കുന്ന രോമമുള്ള ഘടനകൾ സഹായിക്കുന്നു.

അവരുടെ വലയുള്ള പാദങ്ങൾ കൊണ്ട് വെള്ളത്തിൽ “ഓടാൻ” അവർക്ക് കഴിയും.

ഇവർ വിശ്രമിക്കുമ്പോൾ അവരുടെ നീണ്ട കഴുത്ത് വളച്ചൊടിച്ചോ അല്ലെങ്കിൽ ശരീരത്തിന്മേൽ ചുരുണ്ടോ ആയ ഏതെങ്കിലും സ്ഥാനത്തായിരിക്കും.ഇവർ പലപ്പോഴും ഒറ്റക്കാലിൽ നിൽക്കുന്നതായി കാണാം. ശരീര താപനില നിയന്ത്രിക്കൽ, ഊർജ്ജ സംരക്ഷണം എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ടാണിത്. അല്ലെങ്കിൽ കാലുകൾ ഉണങ്ങാനും ആകാം .

ഒരു ആഴം കുറഞ്ഞ തടാകത്തിൽ ഏതാനും ഇഞ്ചുകൾ കൂട്ടിയിട്ടിരിക്കുന്ന ചെളി നിറഞ്ഞ കളിമണ്ണു കൊണ്ടുള്ള കോണാണ് കൂട്. കോണിന്റെ പൊള്ളയിൽ ഇടുന്ന  മുട്ടകൾക്ക് വേണ്ട ഒരു മാസത്തെ ഇൻകുബേഷൻ മാതാപിതാക്കൾ പങ്കിടുന്നു.

കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ രക്ഷിതാക്കളുടെ ഏക ചുമതല തീറ്റ കൊടുക്കലാണ്.  ​​ആണും പെണ്ണും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരുതരം വിള പാൽ നൽകുന്നു .സസ്തനികളുടെ പാലിലെന്നപോലെ, വിള പാലിൽ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, എന്നാൽ സസ്തനികളുടെ പാലിൽ നിന്ന് വ്യത്യസ്തമായി അതിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ല. പ്രാവുകളും ഇതു പോലെ വിളപ്പാൽ ഉത്പാദിപ്പിക്കാറുണ്ട്. വെളുത്ത നിറമുള്ള കുഞ്ഞുങ്ങൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കൂട് വിടുകയും മുതിർന്നവർ ഭാഗികമായി ദഹിച്ച ഭക്ഷണം വീണ്ടും കഴിക്കുകയും ചെയ്യുന്നു.

പ്രായത്തിനനുസരിച്ച് പിങ്ക് നിറത്തിലുള്ള തൂവലുകൾ നേടുന്ന, വെള്ളനിറമുള്ളവയാണ് കുഞ്ഞുങ്ങൾ.

ഈ പക്ഷികൾക്ക് 20 മുതൽ 30 വർഷം വരെയാണ് ആയുസ്സ്.മുറുമുറുപ്പു മുതൽ  ഹോൺ മുഴക്കൽ വരെയുള്ള  ശബ്ദങ്ങൾ കൊണ്ട് ഫ്ലമിംഗോകളെ വളരെ ശബ്ദമുള്ള പക്ഷികളായി കണക്കാക്കുന്നു . രക്ഷാകർതൃ-കുഞ്ഞിനെ തിരിച്ചറിയുന്നതിനും പക്ഷി കൂട്ടങ്ങളെ ഒരുമിച്ച് നിർത്തുന്നതിലും സ്വരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 നമ്മളെ കാണാൻ വരുന്ന ഈ പക്ഷിയുടെ വിശേഷങ്ങൾ നിങ്ങൾക്ക് ഇഷ്ടമായി കാണുമെന്ന് വിചാരിക്കുന്നു.

അടുത്താഴ്ച മറ്റൊരു പറവ വിശേഷവുമായി കാണാം.

Thanks

റിറ്റ ഡൽഹി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments