കൊച്ചി: ബസ് റൂട്ട്ആവശ്യമുള്ള സ്ഥലമെന്ന് തോന്നിയാൽ ജനങ്ങൾക്ക് മോട്ടോര്‍ വാഹനവകുപ്പിന്അറിയിക്കാന്‍ അവസരം. പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ഒരുങ്ങുകയാണ് വാഹനവകുപ്പ്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സര്‍വീസ് നിന്ന്പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകള്‍ ജനങ്ങള്‍ക്ക് സര്‍വേയിലൂടെ നിര്‍ദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യംലഭ്യമാക്കണമെന്നാണ്ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
ആവശ്യമെങ്കില്‍ നിലവിലുള്ള റൂട്ടുകളില്‍ പുനഃക്രമീകരണം നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പുതുതായി തുടങ്ങേണ്ട ബസ് റൂട്ടുകളുടെ വിവരങ്ങള്‍ kl07.mvd@kerala.gov.in എന്ന മെയില്‍ വഴി ജനങ്ങള്‍ക്ക്നിര്‍ദേശിക്കാമെന്ന് എറണാകുളം ആര്‍.ടി.ഒ.ജി.അനന്തകൃഷ്ണന്‍ അറിയിച്ചു. പുതിയസര്‍വീസുകള്‍ക്ക് സാധ്യതയുള്ളയിടങ്ങളില്‍സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
കൂടുതല്‍യാത്രക്കാരുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്താതെ ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ആളില്ലാതെ സര്‍വീസ്നടത്തുന്നതായി പരാതികളുണ്ട്. യാത്രക്കാരെ ലഭിക്കുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ ചെറിയ ബസുകള്‍ഓടിക്കാനാണ്തീരുമാനമെന്നുംഅധികൃതര്‍ വ്യക്തമാക്കി.
➖️➖️➖️➖️➖️➖️➖️➖️