Monday, November 18, 2024
Homeകഥ/കവിതമനസ്സ് (ഗദ്യ കവിത) ✍സിന്ധു വയനാട്

മനസ്സ് (ഗദ്യ കവിത) ✍സിന്ധു വയനാട്

സിന്ധു വയനാട്

സ്നേഹത്തിൻെറ അമൃതപ്രവാഹം
ചൊരിയുന്നയിട०.
വാത്സല്യത്തിൻ നറുപുഞ്ചിരിയുടെ
വാതായനമൊരുക്കുന്നിടടം ..
നന്മയാ० ക്രയവിക്രയകേന്ദ്ര०
സമാനതകളില്ലാതെ തെളിയുന്നിടം.
ആർക്കു० പിടികൊടുക്കാത്ത
മഹാമന്ത്രമായ്,
സ്നേഹിച്ച് സ്നേഹത്തെയളക്കുന്ന
സ്നേഹ മന്ത്രണ०
തന്നിലന്തർലീനമാക്കുന്നയിടം.

പ്രണയസങ്കീർത്തനങ്ങൾ മുഴങ്ങുന്ന,
സ്നേഹവാൽസല്യകാരുണ്യ-ദ
യാസ്നേഹത്തിൻ രൂപഭാവം
വളരുന്നയിടം.
സപ്നങ്ങൾ പൂത്തുവിഹരിക്കുന്ന,
കനിവുകൾനെയ്തു
സാഫല്യമാക്കുന്നിടം. കനവുകൾ
തീർത്തകനലുകൾ എരിയുന്നിട०
എരിയുന്ന കനലിനെ
സ്നേഹത്തിൻതപ०
കൊണ്ടുതണുപ്പിക്കുന്നതു०
ഉള്ള०കലക്കിയ
രോഷാഗ്നിയണയ്ക്കുന്നതുമായിടം.

ആത്മജ്ഞാനത്തിൻ ചുവട്ടിലെ
വാത്മീകത്തിൽ പൂത്തുലഞ്ഞ്,
ആത്മരാഗമായ് കൊഴിയുന്നിടം.
പൊളിവചനവു०പൊലിവചനവു०
പൊരിവചനവു० ഹാർദ്ദമായ്
സ്വീകരിച്ച് നർത്തന० ചെയ്ത് നേർത്ത
ചിലമ്പൊലിയു० അസ്ത്രമായി
പതിയുന്നിട०.

രഹസ്യങ്ങളുടെ കലവറയൊരുക്കിയു०
നീക്കിയു० ആത്മഹർഷ० പൂക്കുന്നിട०.
ശോകവു० അശോകവു०
വളരുന്നയിടം.
ആത്മസഖിയെപ്പോലു०
തിരിച്ചറിയപ്പെടാതെ
വേടൻെറ തോഴിയായ് മാറ്റുന്നയിടം.
അമ്പിൻെറ കുന്തമുനയിൽ
തീർത്ത വാക്കുകൾക്ക് രൂപഭാവ०
കൊടുക്കുന്നിട० .

മൃദു മന്ത്രണത്തിൻെറ സുഗന്ധ०
പുരട്ടിയ വാക്കുകൾ പതിച്ചയിടം.
ആഴത്തിൽ തെളിഞ്ഞ ചിന്തയു०
അകാലത്തിൽ കൊഴിഞ്ഞമലരിതളു०
ചെന്നുപതിച്ചയിടം.

ഇനിയും പറഞ്ഞാൽ ആത്മാവിനെ
ജീവനോടെ കുഴിച്ചുമൂടുന്ന
വജ്രായുധ०നിർമ്മിക്കുന്നയിട०
തൻപ്രയാണത്തിൻെറ ഭാഷയായ്
മാറിയ അദൃശ്യമായ ജീവായുധം .

തന്നെതന്നെ ശോകമൂകമാക്കുന്നയിടം.
കാതോർത്താൽ കേൾക്കുന്ന
കളിചിരി നാദത്തിൻെറ അലകൾ..
ഹിമകണമായ് ചെന്നെത്തുന്നയിടം…
മനസ്സെന്ന മാന്ത്രികലോകകം
ആർക്കു० പിടികൊടുക്കാതെ
,പിടിതരാത്ത തനുവിൻ മായാലോകം.

മനുഷ്യനെ നയിക്കുന്ന ധീയുടെ
പ്രവാഹകേന്ദ്ര०,
അജ്ഞാനാന്ധകാരത്തിൽ ജ്ഞാനം
ജയിക്കുന്നിടം.
ദുഃഖത്തിൻെറയാഴക്കടൽ
ഇരമ്പുന്നയിടം
വിശപ്പിന്നിരമ്പമാദ്യമറിയുന്നിടം
ഇനിയു० പറഞ്ഞാൽ കഥയും
കവിതയുമായ് സർഗ്ഗാത്മകതയുടെ
സൃഷ്ടികേന്ദ്ര०.ചിന്തകളുടെ
അമൃതപ്രവാഹ० തുടരുന്നയിടം.
ഈയിടങ്ങളുടെയാകത്തുകയായ്
മാറുന്നിടം.

✍സിന്ധു വയനാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments