Saturday, September 7, 2024
Homeകഥ/കവിതക്ഷേത്രം (കവിത) ✍ ഡോ: ജയദേവൻ

ക്ഷേത്രം (കവിത) ✍ ഡോ: ജയദേവൻ

✍ ഡോ: ജയദേവൻ

ശ്രുതിമധുരസ്വരമുതിരുമാദിത്യവീണത

ശീലുകൾ പൊന്നിൻ വെളിച്ചമായ്
ഭൂമിയിൽ,
ശുഭമരുളുവതിനഴകിലെന്നുമുണ്ടാക
ണം
ശോകമെല്ലാമകന്നാനന്ദമാകുവാൻ..

അരുണനലകടലിലതിരാവിലെ നീരാടി
ആകാശക്ഷേത്രാങ്കണത്തിൽ
വിളക്കുമായ്,
അഭയഗതിയരുളുവതിനന്തിയോളം
നൃത്ത-
മാടുന്നനേകം യുഗങ്ങളായ് നിത്യവും..

മഹിയനല കുസുമദള ഹാരവും
ചാർത്തി നിൻ-
മാണിക്യശോഭകണ്ടാടിക്കളിക്കവേ,
മണമിയലുമനുപമ
വെളിച്ചമേകീടുവാൻ
മാറ്റേറുമംബുജംപോലുദിച്ചേറണം.

ഇരുമിഴികളിതുവരെയുമൊന്നു
പൂട്ടാതെ നീ
ഈരേഴു ലോകവും പാലിച്ചു സന്തതം,
ഇവിടമൃതു പൊഴിയുവതിനുത്തര
ദിക്കിലായ്
ഈടുറ്റ കാഞ്ചനത്താരമായ്
നില്ക്കണം..

നടവരവിലൊരു
തിരിയുമില്ലാതെരിഞ്ഞിടാൻ
നാട്യമില്ലാതെന്നുമാകാശപ്പൊയ്കയിൽ,
നളിനസുമസമശരണനാഥനായ്
പൂക്കണം
നാൾവഴി
തേടുവോർക്കാലംബമാകുവാൻ..

✍ ഡോ: ജയദേവൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments